|    Nov 25 Sat, 2017 5:30 am
FLASH NEWS
Home   >  Just In   >  

ഗെയില്‍ സമരം: വികസന വിരോധികളുടെ വിരട്ടല്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി

Published : 5th November 2017 | Posted By: mi.ptk

തൃശ്ശൂര്‍: ഗെയില്‍ പൈപ്പ് ലൈനിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന വിരോധികളുടെ വിരട്ടല്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിനായി ചിലര്‍ തടസ്സം നില്‍ക്കുകയാണ്. നാട്ടില്‍ എന്ത് വികസനപദ്ധതി കൊണ്ടു വന്നാലും എതിര്‍പ്പുമായി ഒരു വിഭാഗം മുന്നോട്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വികസന വിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങി സംസ്ഥാനത്തിന്റെ വികസനത്തിനായി ആസൂത്രണം ചെയ്ത പദ്ധതികളില്‍ നിന്ന് പിന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വികസന വിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികല്‍ ഉപേക്ഷിക്കുന്ന കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക