|    Nov 21 Tue, 2017 8:20 am
FLASH NEWS
Home   >  Kerala   >  

ഗെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്

Published : 3rd November 2017 | Posted By: shins

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ്‌ലൈനിനെതിരായ സമരത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായി. ഈ മാസം ആറിന് കോഴിക്കേട് കലക്ട്രേറ്റില്‍ വച്ചായിരിക്കും സമരക്കാരുമായി ചര്‍ച്ച നടക്കുക. വ്യവസായ മന്ത്രി എസി മൊയ്തീന്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരിക്കും വൈകീട്ട് നാലോടെ യോഗം ആരംഭിക്കുക. ഗെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചാല്‍ മാത്രമേ ചര്‍ച്ചയില്‍ പങ്കെടുക്കൂയെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സമരം ഏറ്റെടുക്കുന്നതായി യുഡിഎഫ് പ്രഖ്യാപിച്ചു. സമരം ശക്തമായ മുക്കം എരഞ്ഞിമാവില്‍ യുഡിഎഫ് നേതാക്കളായ വിഎം സുധീരന്‍, പികെ കുഞ്ഞാലിക്കുട്ടി, എംഐ ഷാനവാസ്, പികെ ബഷീര്‍, എംകെ രാഘവന്‍ തുടങ്ങിയവര്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക