|    Nov 23 Thu, 2017 9:12 am
FLASH NEWS
Home   >  Just In   >  

ഗെയില്‍ സമരക്കാര്‍ക്കെതിരെ പോലീസ് ലാത്തിവീശി;സ്ഥലത്ത് സംഘര്‍ഷാവസ്ഥ, കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു

Published : 1st November 2017 | Posted By: mi.ptk

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരത്തില്‍ സംഘര്‍ഷം.  പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. സമരക്കാര്‍ റോഡില്‍ ടയര്‍ കത്തിച്ചു. സമരപന്തല്‍ പോലീസ് പൊളിച്ചുമാറ്റുകയും സമരക്കാര്‍ക്ക് നേരെ ലാത്തി വീശുകയും ചെയ്തു.പത്തോളം സ്ഥലങ്ങളില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മുക്കം-അരീക്കോട് റോഡില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു.
നിര്‍ത്തിവച്ച ജോലികള്‍ പുനരാരംഭിക്കാന്‍ ഗെയില്‍ അധികൃതര്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയായിരുന്നു. ലാത്തിചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. പ്രവൃത്തി തടഞ്ഞ സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും  പ്രയോഗിച്ചു. പ്രദേശത്തെ സമരപന്തല്‍ പോലീസ് പൊളിച്ചുമാറ്റി. പ്രദേശത്തെ വീടുകളില്‍ കയറി പോലീസ് സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി നാട്ടുകാര്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക