|    Feb 24 Fri, 2017 9:50 am
FLASH NEWS

ഗെയില്‍ വിരുദ്ധ സമരം: അനിശ്ചിതകാല നിരാഹാരം തുടങ്ങി; ‘ഭരണകൂടം കോര്‍പറേറ്റുകളുടെ വക്താക്കളാവരുത്’

Published : 15th November 2016 | Posted By: SMR

കോഴിക്കോട്: ജനങ്ങളോട് ഒരു ചോദ്യവുമില്ലാതെ അവര്‍ ജീവിക്കുന്ന ഭൂമിയും വിഭവങ്ങളും പിടിച്ചെടുക്കുന്ന കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് സാറാ ജോസഫ്. ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈനിനെതിരേ കലക്ടറേറ്റില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജനവാസകേന്ദ്രങ്ങളില്‍ വാതക പൈപ്പ് സ്ഥാപിക്കാന്‍ പാടില്ലെന്ന നിയമം സൗകര്യപൂര്‍വം കാറ്റില്‍പറത്തിയാണ് പദ്ധതി കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
നിരവധി ആരാധനാലയങ്ങളും സ്‌കൂളുകളും വീടുകളും കീറിമുറിച്ച് ജനങ്ങളുടെ സമാധാനം നശിപ്പിക്കുമ്പോഴും ഭരണപക്ഷവും പ്രതിപക്ഷവും പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കൃത്യമായ നിയമലംഘനം നടക്കുമ്പോഴും സാധാരണ ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ആരുമില്ല. നിയമവാഴ്ചയുടെ പേരില്‍ രാജ്യത്ത് നിരവധി പ്രശ്‌നങ്ങളാണ് നടന്നുവരുന്നത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നിയമം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ വീട് സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രീയനേതാക്കളെ നിയമവാഴ്ച നടപ്പാക്കുന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ് ചെയ്തു നീക്കി. നിയമവാഴ്ചയുടെ പേരുപറഞ്ഞ് അധികാരികള്‍ നടപ്പാക്കുന്നത് അവരുടെ സ്വാര്‍ഥതാല്‍പര്യങ്ങളാണ്- സാറാ ജോസഫ് വ്യക്തമാക്കി.
അപ്രതീക്ഷിതമായി നോട്ടുകള്‍ പിന്‍വലിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ച സര്‍ക്കാര്‍ അത് പരിഹരിക്കുന്നതിനുള്ള നടപടികളെടുക്കാതെ മാറിനില്‍ക്കുന്നു. ഭൂമിക്കും സ്വത്തിനും ഒരവകാശവുമില്ലാതെ ജീവിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. പ്രത്യക്ഷത്തില്‍ വാതക പൈപ്പുകള്‍കൊണ്ട് യാതൊരു ഗുണവും ലഭിക്കാത്തവരാണ് പദ്ധതി വരുന്നതുമൂലമുള്ള ദുരിതം പേറി ജീവിക്കേണ്ടത്. ഈ പ്രവൃത്തികള്‍ക്കെതിരെ കൃത്യസമയത്ത് പ്രതികരിച്ചില്ലെങ്കില്‍ നഷ്ടം സാധാരണ ജനങ്ങള്‍ക്ക് മാത്രമായിരിക്കും. ജനങ്ങളുടെ പ്രശ്‌നം മനസ്സിലാക്കാന്‍ അധികാരികള്‍ ച ര്‍ച്ചയ്ക്കു തയ്യാറാവണം- അവര്‍ പറഞ്ഞു. വി ടി പ്രദീപ് അധ്യക്ഷത വഹിച്ചു. വിമുക്തഭടന്‍മാരായ ചെറുവണ്ണൂര്‍ ഗംഗാധര കുറുപ്പ്, മുഹമ്മദ് കല്ലാച്ചിക്കണ്ടി എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക