|    Oct 18 Wed, 2017 7:46 am
FLASH NEWS

ഗെയില്‍ വാതകപൈപ്പ് ലൈന്‍ സമരത്തിന് ജനപ്രതിനിധികള്‍ പിന്തുണ പ്രഖ്യാപിച്ചു

Published : 4th August 2017 | Posted By: fsq

 

മലപ്പുറം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ ജനവാസകേന്ദ്രങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് നടന്നുവരുന്ന സമരത്തിന് ജനപ്രതിനിധികള്‍ പിന്തുണ പ്രഖ്യാപിച്ചു.  മലപ്പുറം വാരിയംകുന്നത്ത് സ്മാരക ഹാളില്‍ സംഗമിച്ച ശേഷം ജനപ്രതിനിധികള്‍ സമരസമിതി സ്ഥാപിച്ച കാന്‍വാസില്‍ കൂട്ടമായി ഒപ്പുവച്ചാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഒരു സുരക്ഷാ നിയമങ്ങളും പാലിക്കാതെ സ്ഥാപിക്കുന്ന പൈപ്പ്‌ലൈനിനെതിരേ നിയമപരമായ പോരാട്ടത്തിനും പഞ്ചായത്ത്, മുനിസിപ്പല്‍ ഭരണസമിതികള്‍ നേതൃത്വം നല്‍കും. 19ന് മലപ്പുറത്തു നടക്കുന്ന പ്രതിരോധ വലയം വിജയിപ്പിക്കാനും സംഗമം തീരുമാനിച്ചു. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി സംഗമം ഉദ്ഘാടനം ചെയ്തു. സമരസമിതിയുടെ ജില്ലാ ചെയര്‍മാന്‍ പി എ സലാം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സലീന പ്രമേയവതരിപ്പിച്ചു. കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി, പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുമയ്യ ടീച്ചര്‍, ഹാരിസ് ആമിയന്‍, എം കെ മുഹ്‌സിന്‍, സി പി ആയിശ, നജീബ് കുനിയില്‍, വി പി സുഹൈര്‍, പരി മജീദ്, അഡ്വ. പ്രദീപ്കുമാര്‍, കെ മന്‍സൂര്‍ പൂക്കോട്ടൂര്‍, പി കെ ഹക്കീം, ശിഹാബ് വരിക്കോടന്‍, സലീം കൊടക്കാടന്‍, ഇക്ബാല്‍ കൊടക്കാടന്‍, പി കെ ബാവ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക