|    Nov 23 Thu, 2017 9:00 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗെയില്‍ ലാത്തിച്ചാര്‍ജ് : എസ്ഡിപിഐ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്ക്

Published : 2nd November 2017 | Posted By: fsq

 

മുക്കം: ഗെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് പോലിസ് സ്റ്റേഷനില്‍ എത്തിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് അതിക്രമം. എസ്ഡിപിഐ നിയോജക മണ്ഡലം സെക്രട്ടറി ഉസ്മാനലി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. എരഞ്ഞിമാവിലെ സ്റ്റേഷനു മുന്നില്‍ സമരം നടത്തിയ എം ഐ ഷാനവാസ് എംപിയുള്‍പ്പെടെയുള്ളവര്‍ ഡിവൈഎസ്പി യുമായി ചര്‍ച്ച നടത്തുന്നതിനിടെ പ്രകോപനം കൂടാതെ പോലിസ് തലങ്ങുംവിലങ്ങും ലാത്തി വീശുകയായിരുന്നു. തലക്കും കൈക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ ഉസ്മാനലി, നൂറുദ്ധീന്‍ വലിയപറമ്പ് എന്നിവര്‍ മെഡിക്കല്‍ കോളജിലും ബ്ലോക്ക് പഞ്ചായത്തംഗം വി എന്‍ ശുഹൈബ്, സോഷ്യലിസ്റ്റ് യുവജനത ദേശീയ സമിതിയംഗം എന്‍ അബ്ദുല്‍സത്താര്‍, കെ സി നൂറുദ്ദീന്‍, സി വി ഗഫുര്‍, ബഷീര്‍ തെച്ച്യാട് ഉള്‍പ്പെടെ ഒട്ടേറെ പേര്‍ മുക്കത്തും പരിസരത്തുമായി സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക