|    May 28 Sun, 2017 2:42 am
FLASH NEWS

ഗെയില്‍: രണ്ടാംഘട്ടം ഒന്നര വര്‍ഷത്തിനുള്ളില്‍

Published : 27th September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയില്‍) പാചകപൈപ്പ്‌ലൈന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടം ഒക്‌ടോബറില്‍ ആരംഭിച്ച് ഒന്നരവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. കൊച്ചി-ബംഗളൂരു-മംഗളൂരു ലൈനിന്റെ രണ്ടാംഘട്ടത്തിലെ 505 കിലോമീറ്റര്‍ ലൈനിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിര്‍ത്തിവച്ചിരുന്ന സര്‍വേപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.  സ്റ്റേഷനുകള്‍ നിര്‍മിക്കാനുള്ള ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണെന്ന് എസ് ശര്‍മയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day