|    Nov 21 Wed, 2018 11:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗെയില്‍ പൈപ്പ്‌ലൈന്‍: വിഎസിന്റേത് വൈകിവന്ന ബോധോദയം- എസ്ഡിപിഐ

Published : 2nd November 2018 | Posted By: kasim kzm

കോഴിക്കോട്: കൊച്ചിയില്‍ നിന്നു ബംഗളൂരുവിലേക്കുള്ള ദ്രവീകൃത പ്രകൃതിവാതക പൈപ്പ്‌ലൈന്‍ കടന്നുപോവുന്ന ജനവാസമേഖലകളിലെ ആശങ്കയും ഭീതിയും അകറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ഭരണഘടനാ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആവശ്യം വൈകിവന്ന ബോധോദയമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൈവശാധികാരം ഉടമയിലും ഉപയോഗാധികാരം കമ്പനിയിലും നിക്ഷിപ്തമാവുന്ന രീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇന്ത്യയില്‍ തന്നെ ഗ്യാസ് പൈപ്പ്‌ലൈനുകളില്‍ അപകടങ്ങള്‍ സംഭവിച്ച നിരവധി ഉദാഹരണങ്ങള്‍ മുന്നിലുള്ളപ്പോള്‍ പൈപ്പ്‌ലൈനിന്റെ സുരക്ഷ ഭൂവുടമയുടെ ചുമതലയിലാവുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതായും വിഎസ് പ്രസ്താവനയില്‍ പറയുന്നു.
മാത്രമല്ല, തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് ഏറ്റെടുക്കുന്ന ഭൂമിക്കു നല്‍കുന്നത്. പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഇത്തരം ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പു നല്‍കി പ്രചാരണത്തിനും പ്രക്ഷോഭത്തിനും എസ്ഡിപിഐ നേതൃത്വം കൊടുത്തു. ഇരകളും പ്രാദേശിക ഗെയില്‍വിരുദ്ധ സമരസമിതികളും രംഗത്തുവന്നപ്പോള്‍ പാര്‍ട്ടിയെ തീവ്രവാദം ആരോപിച്ച് പിന്തിരിപ്പിക്കാനും സമരത്തിനിറങ്ങിയ ഇരകളെ പോലിസിനെ ഉപയോഗിച്ച് തല്ലിച്ചതയ്ക്കാനും കള്ളക്കേസില്‍ പെടുത്താനുമാണ് പിണറായി സര്‍ക്കാര്‍ തയ്യാറായത്. പ്രശ്‌നത്തിന്റെ ഗൗരവം മറച്ചുവയ്ക്കാനാവാത്തവിധം വ്യക്തമായ സ്ഥിതിക്ക് ജനവാസകേന്ദ്രങ്ങളിലൂടെയുള്ള ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി ഉപേഷിച്ച് ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണു വേണ്ടതെന്ന് അബ്ദുല്‍ ഹമീദ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss