|    Dec 12 Tue, 2017 7:52 pm
FLASH NEWS
Home   >  Districts  >  Kannur  >  

ഗെയില്‍ പൈപ്പ്‌ലൈന്‍: പുറവൂരില്‍ സമരക്കാരെ അറസ്റ്റ് ചെയ്തൂ

Published : 31st October 2017 | Posted By: shins


കണ്ണൂര്‍: പ്രദേശവാസികളുടെയും ഭൂ ഉടമകളുടെയും ആശങ്കയകറ്റാതെ ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന പുറവൂര്‍ കര്‍മസമിതി പ്രവര്‍ത്തകരെ ചക്കരക്കല്ല് പോലിസ് അറസ്റ്റ് ചെയ്തുനീക്കി. ഒരാഴ്ചയിലേറെയായി സമരം തുടരുന്ന പ്രദേശത്ത് ഇന്നലെയും പ്രതിഷേധവുമായെത്തിയവരെയാണ് പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയത്. സമരസമിതി നേതാക്കളായ എം പി മുഹമ്മദലി, പി സി ഷഫീഖ്, അഹമ്മദ് പാറക്കല്‍ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് പ്രദേശവാസികള്‍ പുറവൂരിലും ചക്കരക്കല്ല് പോലിസ് സ്‌റ്റേഷനു മുന്നിലും തടിച്ചുകൂടിയിരിക്കുകയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പ്രദേശവാസികളുടെ ആശങ്കയകറ്റണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ പുറവൂര്‍ നിവാസികള്‍ കലക്ടറെയും സമീപിച്ചിരുന്നു. സംശയങ്ങള്‍ ദൂരീകരിക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതുവരെ ഇടപെട്ടിട്ടില്ല. ദിവസങ്ങള്‍ക്കു മുമ്പ് പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് ലാത്തിവീശുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക