|    Nov 16 Fri, 2018 2:03 pm
FLASH NEWS

ഗെയില്‍ പൈപ്പിടല്‍ തുടരുന്നത് സംബന്ധിച്ച് എംഎല്‍എമാരുടെ നിലപാടില്‍ അവ്യക്തത

Published : 7th November 2017 | Posted By: fsq

 

റസാഖ് മഞ്ചേരി

മലപ്പുറം: ഗെയില്‍ പൈപ്പ്‌ലൈ ന്‍ ജനവാസ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്നതിന് എംഎല്‍എമാര്‍ സമ്മതം മൂളിയെന്നു മലപ്പുറം ജില്ലാ കലക്ടറും സമ്മതിക്കില്ലെന്നു മാധ്യമങ്ങള്‍ക്കു മുമ്പില്‍ എംഎല്‍എമാരും. ഇന്നലെ കലക്ടറുടെ അധ്യക്ഷതയില്‍ മലപ്പുറത്തു നടന്ന ജനപ്രതിനിധികളുടെയും ഗെയില്‍ ഉദ്യോഗസ്ഥരുടെയും യോഗത്തിലെ തീരുമാനം സംബന്ധിച്ചാണ് ഇരുകൂട്ടരും വിരുദ്ധ പ്രസ്താവനകള്‍ നടത്തിയത്. ജനപ്രതിനിധികളുടെ ഇരട്ടനിലപാടില്‍ ഇരകള്‍ ആശങ്കയിലുമായി. കലക്ടറേറ്റിലെ യോഗ ശേഷം പുറത്തുവന്ന കോട്ട ക്കല്‍, മലപ്പുറം, മഞ്ചേരി, ഏറനാട് എംഎല്‍എമാര്‍ പൈപ്പ്‌ലൈന്‍ ജനവാസ കേന്ദ്രങ്ങളിലൂടെ കൊണ്ടുപോവുന്നത് സമ്മതിക്കില്ലെന്നും ജനങ്ങളുടെ ആശങ്കയകറ്റാതെ പ്രവൃത്തി തുടരാന്‍ അനുവദിക്കില്ലെന്നും മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍, എംഎല്‍എമാര്‍ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ടെ ന്നും പൈപ്പ് സ്ഥാപിക്കല്‍ തുടരുമെന്നുമാണു ജില്ലാ കലക്ടര്‍ മാധ്യമങ്ങളെ അറിയിച്ചത്. ഇരിമ്പിളിയം, മാറാക്കര, പൊന്മള, കോഡൂര്‍, പൂക്കോട്ടൂര്‍, പുല്‍പ്പറ്റ, അരീക്കോട്, കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റുമാരും, മഞ്ചേരി, വളാഞ്ചേരി നഗരസഭാ ചെയര്‍മാന്‍മാരും യോഗത്തില്‍ പങ്കെടുത്തു. ഇവരില്‍ അധികപേരും ഇരകളുടെ ആശങ്കയകറ്റാതെ പ്രവൃത്തിയുമായി സഹകരിക്കാനാവില്ലെന്നാണു പറഞ്ഞത്. എന്നാല്‍, പ്രവൃത്തി തുടരുന്നതിനു വിരോധമില്ലെന്ന നിലപാടാണ് യോഗത്തില്‍ എംഎല്‍എമാര്‍ കൈക്കൊണ്ടത്. ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച് ബോധ്യപ്പെടുത്തണമെന്നും പ്രവൃത്തി തുടരാമെന്നുമാണ് എംഎല്‍എമാര്‍ അറിയിച്ചത്. ഇതേ എംഎല്‍എമാരാണ് പൈപ്പ്‌ലൈന്‍ ജനവാസ കേന്ദ്രങ്ങളിലൂടെ കൊണ്ടു പോവുന്നത് സമ്മതിക്കില്ലെന്നു യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചത്. ഗെയില്‍ ഉദ്യോഗസ്ഥര്‍ ജി ല്ലാ ഭരണകൂടത്തോടുപോലും കൂടിയാലോചിക്കാതെ സ്വന്തമായി മുന്നോട്ടു പോവുന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന തെ ന്നാണ് പി കെ ബഷീര്‍ എം എ ല്‍എ യോഗത്തില്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തു തങ്ങള്‍ക്കുണ്ടായിരുന്ന നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നു പി ഉബൈദുല്ല എംഎല്‍എ മാധ്യമങ്ങളോടു പറഞ്ഞു. ചിലര്‍ ഭരണത്തിനനുസരിച്ചു നിലപാടു മാറ്റിയെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രവൃത്തി തുടരുന്നതില്‍ ഇവര്‍ എതിര്‍പ്പു പ്രകടിപ്പിച്ചില്ലെന്നു കലക്ടറും അറിയിച്ചു. അതേസമയം, ഗെയില്‍ പൈപ്പ്‌ലൈന്‍ കടന്നുപോവുന്നതിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ വീട് നിര്‍മാണത്തിന് അനുമതി നല്‍കാനാവില്ലെന്നു നോട്ടീസ് നല്‍കിയ കോഡൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയും വിവാദമായിട്ടുണ്ട്. അഞ്ചു മീറ്റര്‍ അകലത്തില്‍ പോ ലും അനുമതി നല്‍കാമെന്നിരിക്കെയാണു സെക്രട്ടറിയുടെ വിവാദ തീരുമാനം. യോഗത്തി ല്‍ എം ഐ ഷാനവാസ് എംപി പങ്കെടുത്തിരുന്നെങ്കി ലും തീരുമാനങ്ങളൊന്നുമാവാത്തതിനെ തുടര്‍ന്ന് നേരത്തേ സ്ഥലംവിട്ടു. ജനങ്ങളുടെ ആശങ്കയകറ്റണമെന്നും ഭൂമിയേറ്റെടുക്കുന്നതിനും പൊളിച്ചുനീക്കുന്നതിനും രണ്ടു ദിവസം മുമ്പു നോട്ടീസ് നല്‍കണമെന്നുമുള്ള ആവശ്യങ്ങളില്‍ മാത്രം വിഷയത്തെ ഒതുക്കിയാണു ജനപ്രതിനിധികള്‍ യോഗത്തില്‍ സംസാരിച്ചത്. ജനവാസ കേന്ദ്രങ്ങളില്‍ കൂടി കടന്നുപോവുന്ന പൈപ്പിന്റെ ഗുണനിലവാരത്തെക്കുറിച്ചോ വാല്‍വുകളുടെ എണ്ണത്തെക്കുറിച്ചോ മുന്‍കരുതല്‍ നടപടികളെക്കുറിച്ചോ ചര്‍ച്ച ചെയ്യാതിരുന്നതു പ്രതിഷേധത്തിനിടയാക്കി. 58 കിലോമീറ്റര്‍ കടന്നുപോവുന്ന മലപ്പുറത്ത് പ്രതിഷേധത്തെ തുടര്‍ന്ന് ഒരു കീലോമീറ്ററില്‍ മാത്രമാണ് ഇതുവരെ പൈപ്പ് സ്ഥാപിക്കാനായിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss