|    May 26 Fri, 2017 5:28 am
FLASH NEWS

ഗെയില്‍ പാചകവാതക പൈപ്പ്‌ലൈന്‍: സര്‍വേ സംഘത്തെ തടഞ്ഞു

Published : 1st October 2016 | Posted By: Abbasali tf

പാനൂര്‍: പാചക വാതക പൈപ്പ്‌ലൈനിനു വേണ്ടി ഗെയില്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) നിയോഗിച്ച സര്‍വേ സംഘത്തെ പാനൂരിനടുത്ത് തങ്ങ ള്‍പീടികയില്‍ നാട്ടുകാര്‍ തടഞ്ഞു. റിട്ട. റവന്യു ഉദ്യോഗസ്ഥരടങ്ങിയ സര്‍വേ സംഘത്തെയാണ് നാട്ടുകാര്‍ തടഞ്ഞത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഉണ്ടാവുന്ന ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ സര്‍വേ നടപടികള്‍ തടഞ്ഞത്. ഭൂമിക്കടിയിലൂടെയുള്ള ഗ്യാസ് പൈപ്പ് ലൈനിനു വേണ്ടിയാണ് സര്‍വേ നടത്തുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം തിരിച്ചുപോയി. പൈപ്പ് ലൈന്‍ കടന്നുപോവുന്ന സ്ഥലങ്ങളിലെ ഭൂമി അളക്കാനും വസ്തുവകകള്‍ തിട്ടപ്പെടുത്താനും എത്തിയതായിരുന്നു സംഘം. നേരത്തേ പദ്ധതിക്കെതിരേ വന്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ വീണ്ടും തുടങ്ങിയത്. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പിനു മുന്നില്‍ സര്‍വേ സംഘത്തിനു തിരിച്ചുപോവേണ്ടി വന്നു. പ്രതിഷേധത്തിന് ടി പ്രദീപന്‍, കെ അസീസ്, കെ ചന്ദ്രന്‍, മുഹമ്മദ് അശ്‌റഫ് നേതൃത്വം നല്‍കി. നേരത്തെയും സര്‍വേ നടത്തുമ്പോള്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day