|    May 25 Fri, 2018 3:16 am
FLASH NEWS

ഗെയില്‍: പരാതികളില്‍ അടിയന്തര നടപടി വേണം- താലൂക്ക് വികസന സമിതി

Published : 22nd December 2017 | Posted By: kasim kzm

കോഴിക്കോട്: താലൂക്ക് വികസന സമിതി യോഗം  തഹസില്‍ദാരുടെ ചേമ്പറില്‍ ചേര്‍ന്നു. ഗെയില്‍ വാതക പൈപ്പ് ലൈനുമായ് ബന്ധപ്പെട്ട പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
രാത്രി 8മണിക്ക് ശേഷം മൊഫ്യൂസല്‍ സ്റ്റാന്‍ഡില്‍ നിന്ന് യഥാസമയം ബസ് ഇല്ലായെന്നും പ്രൈവറ്റ് പെര്‍മിറ്റ് ലഭിച്ചാല്‍ കൃത്യസമയം പാലിക്കുക, ഓടാത്ത വണ്ടികളുടെ പെര്‍മിറ്റ് റദ്ദാക്കുക, സ്ഥലപരിമിതി മൂലം അവതാളത്തിലായ താലൂക്ക് സപ്ലൈ ഓഫിസിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകഎന്നീ ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു.തഹസില്‍ദാര്‍ കെ ടി സുബ്രഹ്മണ്യന്‍, കെ പി കൃഷ്ണന്‍കുട്ടി, ഇയ്യക്കുന്നത്ത് നാരായണന്‍,നസീം കൊടിയത്തൂര്‍, കെ മോഹനന്‍, സി എന്‍ ശിവദാസന്‍,അമര്‍നാഥ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss