|    Aug 22 Tue, 2017 10:46 am
FLASH NEWS
Home   >  News now   >  

ഗെയില്‍ പദ്ധതി പൂര്‍ത്തിയാവത്തത് സംസ്ഥാന സര്‍ക്കാരിന്റെ താല്‍പ്പര്യകുറവായിരുന്നുവെന്ന് മുഖ്യമന്ത്രി

Published : 29th May 2016 | Posted By: sdq

Gail

ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള തടസ്സങ്ങള്‍ ചര്ച്ച ചെയ്ത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി പൂര്‍ത്തിയാവത്തത് സംസ്ഥാന സര്‍ക്കാരിന്റെ താല്‍പ്പര്യകുറവായിരുന്നുവെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി സമ്മതിച്ചതായി റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കുന്നതില്‍ ചിലയിടങ്ങളില്‍ തടസ്സമുണ്ടായിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയായാല്‍ കേരളത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. മംഗലാപുരം വരെയുള്ള പൈപ്പ്‌ലൈന്‍ പൂര്‍ത്തിയായാല്‍ ചീമേനി വൈദ്യുതി നിലയം പ്രവര്‍ത്തനസജ്ജമാവും. കോട്ടയത്തുള്ള തടസ്സം തീര്‍ത്ത് വൈദ്യുതി ലൈന്‍ പൂര്‍ത്തീകരിച്ച് കൂടം കുളത്ത് നിന്ന് വൈദ്യുതി എത്തിക്കാന്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി കേന്ദ്രത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക