|    Mar 23 Thu, 2017 7:55 pm
FLASH NEWS

ഗെയില്‍ പദ്ധതി: പരാതികളുമായി പാലക്കല്‍ പീടിക നിവാസികള്‍

Published : 20th March 2017 | Posted By: fsq

 

തണ്ണിര്‍ കോട്: ഹൈകോടതി  ഉത്തരവ് പ്രകാരം ഗെയില്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കാനെത്തിയ അമിക്കസ്‌ക്യൂറി (കമ്മിഷന്‍)ക്കു മുന്നില്‍ പരാതിയുടെ കെട്ടഴിച്ച് പാലക്കല്‍ പീടീകനിവാസികള്‍. ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുടെ വൈ ജങ്ഷന്‍.സബ്  സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനെതിരെ മാസങ്ങളായി സമരം ചെയ്യുകയാണ് ജനകീയ സമരസമിതി.  ജനകീയ സമര സമിതി ജനവാസ മേഖലയില്‍ നിന്നും പദ്ധതിയുടെ സബ് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നകിയ പരാതിയുടെ ഭാഗമായിട്ടാണ് കോടതി അന്വഷണ കമ്മിഷനെ നിയമിച്ചത്. ആയിരകണക്കിന് കൃഷി ഭുമി ഉടമകള്‍ അറിയുക പോലും ചെയ്യാതെയാണ്‌ഗെയില്‍ കമ്പനി പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി കണ്ടെത്തിയിരിക്കുന്നത്. മുന്ന് രുപത്തില്‍ സ്ഥല ഉടമകളെ അറിയിക്ക ണമെന്നും ഉടമകളുടെ പരാതിയും ആശങ്കയും നിക്കീ പൂര്‍ണ സമ്മതം വാങ്ങിയതിനു ശേഷം മാത്രമെ പ്രവര്‍ത്തികള്‍ തുടങ്ങാന്‍ പാടുള്ളു എന്ന പിഎംപി നിയമം കാറ്റില്‍ പറത്തിയ കടന്നു കയറ്റമാണ് കമ്പനി ചെയ്തിട്ടുള്ളതെന്നും നാട്ടുകാര്‍ കമ്മിഷനു മുന്നില്‍ പരാതിപ്പെട്ടു. കര്‍ഷകരും സ്ത്രീകളും ഉള്‍പെടെ നുറ് കണക്കിനാളുകള്‍ പരാതിയുമായി കമ്മീഷനു മുന്നില്‍ എത്തിയിരുന്നു. സമരത്തിന്റെ ഭാഗമായി പ്രദേശത്ത് പോലിസ് നടത്തിയ തേര്‍വാഴ്ചയും,  ഇതിന്റെ പേരില്‍ നിരവധി പേര്‍ക്കെതിരെ കേസുകള്‍ ചുമത്തിയതും വാഹനങ്ങളും വിടുകളും പോലിസ് തല്ലിതകര്‍ത്തതും സമരക്കാര്‍ വിവരിച്ചു. കോടതിയില്‍ മാത്രമാണ് പ്രതിക്ഷയെന്നും ഭരണകൂടവും കമ്പനിയും ഞങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു മേല്‍ കടന്ന് കയറുകയാണെന്നും മാസങ്ങളായി പ്രദേശവാസികള്‍ ഭീതിയിലാണ് കഴിയുന്നതെന്നും അവര്‍ പരാതിപ്പെട്ടു. ചാലിശ്ശേരി- പട്ടിത്തറ എന്നീ പഞ്ചായത്തു കളിലെ ചുടേലി പാടശേഖരം ,പാലക്കല്‍ ഐശ്വര്യ പാടശേ ഖരം എന്നിവ പദ്ധതി വരുന്നതോടെ പൂര്‍ണമായും കൃഷിയോഗ്യമല്ലാതാകും. ഈ ആവശ്യം ഉന്നയിച്ച്് പാടശേ ഖര സമിതിക്കാര്‍ പഞ്ചായത്ത് ഒഫിസ്, കൃഷിഭവന്‍, ജില്ലാ കലക്ടര്‍, കൃഷിമന്ത്രി. എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് കര്‍ഷകരും ഉന്നയിച്ചു. എകാംഗ അന്വഷണ കമിഷന്‍ ജനങ്ങളുടെ പരാതി കേള്‍ക്കുകയും പദ്ധതി പ്രദേശം മുഴുവന്‍ നോക്കി കാണുകയും വിടുകള്‍.അരാധനാലയങ്ങള്‍ അഗനവാടീ, കോളനികള്‍ എല്ലാം ശ്രദ്ധിക്കുകയും ചെയ്തു. വിഷയം സംബന്ധമായി എല്ലാ റിപോര്‍ട്ടുകളും കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കുമെന്ന് കമ്മിഷന്‍ അറിയിച്ചു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക