|    Dec 16 Sat, 2017 2:49 pm
FLASH NEWS

ഗെയില്‍ പദ്ധതി നടപ്പാക്കുന്നത് ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി: എസ്ഡിപിഐ

Published : 29th October 2017 | Posted By: fsq

 

കൂറ്റനാട്: ഗൈല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ടാണന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍. ‘ഗൈല്‍ വാതക പൈപ്പ് ലൈന്‍, ഇരകളാവാന്‍ വിസമ്മതിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി നയിച്ച സമരജാഥയുടെ സമാപനം കൂറ്റനാട് കൂനംമൂച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധ നടപടി വികസനം എന്ന പേരിലാണ് നമ്മുടെ നാട്ടില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പദ്ധതിയെ സംബന്ധിച്ച് സുരക്ഷാ ഭീഷണിയടക്കമുള്ള നിരവധി ആശങ്കകള്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ജനങ്ങളുടെ ഭീതിയും സംശയങ്ങളും അകറ്റാതെ ബലപ്രയോഗത്തിലൂടെ നടപ്പിലാക്കുന്ന പദ്ധതി കോര്‍പ്പറേറ്റ് വ്യവസായ താല്‍പര്യം മാത്രമാണ് സംരക്ഷിക്കുന്നത്. ജനങ്ങളാരും വികസനത്തിനെതിരല്ല. എന്നാല്‍ ഗൈല്‍ എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയും, സാധാരണക്കാരുടെ ഭൂമി പിടിച്ചെടുത്തുമാണ് നടപ്പാക്കുന്നത്. ഇത് സമ്മതിച്ച് കൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, സെക്രട്ടറി കെ പി അഷ്‌റഫ്, കെ എ മജീദ്, എ വൈ ഷൊര്‍ണ്ണൂര്‍, ഷരീഫ് തൃക്കടീരി സംസാരിച്ചു. ഷൊര്‍ണ്ണൂരില്‍ നിന്നാരംഭിച്ച ജാഥ സംസ്ഥാന സമിതിയംഗം ഇ എസ് കാജ ഹുസയ്ന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കൊളപ്പുള്ളി, വാടാനംകുര്‍ശ്ശി, പട്ടാമ്പി, ചാലിശ്ശേരി, കൂറ്റനാട് എന്നിവിടങ്ങളില്‍ ജാഥ പര്യടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക