|    Mar 23 Thu, 2017 3:48 am
FLASH NEWS

ഗെയില്‍ : ഞങ്ങളൊന്നെന്ന് ഇരകള്‍

Published : 19th March 2017 | Posted By: fsq

gail

ആബിദ്

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരായ സമരത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് ഇരകള്‍. രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ വേര്‍തിരിവുകള്‍ തങ്ങള്‍ക്കിടയിലില്ലെന്നും എല്ലാ പാര്‍ട്ടികളും സമരത്തിലുണ്ടെന്നും പൈപ്പ്‌ലൈന്‍ കടന്നു പോവുന്ന പ്രദേശത്തെ നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പൈപ്പ്‌ലൈനിന് നവ രാഷ്ട്രീയ പ്രസ്ഥാനമായ എസ്ഡിപിഐ മാത്രമാണ് എതിരെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സമരത്തെ പാര്‍ശ്വവല്‍ക്കരിച്ച് തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് നാട്ടുകാര്‍ പറയുന്നു. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ വന്‍കിടക്കാര്‍ക്കൊപ്പം നിന്നപ്പോള്‍ ഇരകള്‍ക്കു മുമ്പില്‍ നിന്ന് സമരത്തിനു നേതൃത്വംനല്‍കുകയെന്ന രാഷ്ട്രീയ മര്യാദയാണ് എസ്ഡിപിഐ കാണിച്ചത്. പൈപ്പ്‌ലൈന്‍ സര്‍വേയ്‌ക്കെതിരായി നടന്ന സമരങ്ങള്‍ക്കെതിരില്‍ പോലിസെടുത്ത കേസുകള്‍ ഇതിനു തെളിവാണ്. മുക്കത്ത് സര്‍വേ കഴിഞ്ഞ് കാരശ്ശേരി പഞ്ചായത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അതിനെതിരേ പ്രതിഷേധം ഭയന്ന് ഫെബ്രുവരി 24നു തന്നെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉള്‍പ്പെട്ട ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരേ 107 വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഗെയില്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റി അംഗവും മുക്കം മേഖലാ ചെയര്‍മാനുമായ കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് സിപിഎം അംഗം ജി അബ്ദുല്‍ അക്ബര്‍, എല്‍ഡിഎഫ് നേതാവ് റഹ്മത്ത് കാരശ്ശേരി, കോണ്‍ഗ്രസ് മുക്കം ബ്ലോക്ക് സെക്രട്ടറി സി അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍, പന്നിക്കോട് അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു കേസ്. അബ്ദുല്‍ അക്ബര്‍ പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറികൂടിയാണ്. ഫെബ്രുവരി 26നു മുക്കത്തു നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തത് ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ സി കെ ഖാസിമായിരുന്നു. പിന്നീട് കൊടിയത്തൂരില്‍ സര്‍വേ തടയാന്‍ നേതൃത്വം നല്‍കിയവരിലും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുമുണ്ട്. 6ലെ പ്രതിഷേധത്തില്‍ എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് സി പി മുഹമ്മദ്, പോപുലര്‍ ഫ്രണ്ട് ഏരിയാ സെക്രട്ടറി നാസര്‍ ചെറുവാടി, വിക്ടിംസ് ഫോറത്തിന്റെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ജില്ലാ സെക്രട്ടറിയായ കെ സി അന്‍വര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം തെറ്റിധാരണ പരത്തി ഇരകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനും പൈപ്പ്‌ലൈന്‍ കമ്പനിയെ സഹായിക്കുന്നതിനും വേണ്ടിയാണെന്നു നാട്ടുകാര്‍ കരുതുന്നു. മുഖ്യധാരാ പാര്‍ട്ടികള്‍ കൈയൊഴിഞ്ഞപ്പോള്‍ തങ്ങള്‍ക്കൊപ്പം നിന്ന എസ്ഡിപിഐയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് അവര്‍.

(Visited 188 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക