|    Oct 19 Thu, 2017 12:45 pm
FLASH NEWS

ഗെയില്‍ ഉദേ്യാഗസ്ഥര്‍ സ്ഥലമളന്നു; ജനകീയ സമരസമിതി തടഞ്ഞു

Published : 26th October 2016 | Posted By: SMR

പേരാമ്പ്ര: ആവളപാണ്ടിയുള്‍പ്പെടുന്ന മാടത്തൂര്‍ താഴെ പാടശേഖരത്തില്‍ ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി ഇന്നലെ വീണ്ടും സര്‍വേക്കെത്തിയ ഗെയില്‍ ഉദ്യോഗസ്ഥരും പോലിസും ജനകീയ സമരസമിതി പ്രവര്‍ത്തകരുമായി വീണ്ടും സംഘര്‍ഷം. പ്രദേശത്തെ കര്‍ഷകരെയും നാട്ടുകാരെയും അറിയിക്കാതെ സര്‍വേക്കെത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംഘര്‍ഷമുണ്ടായിരുന്നു. സര്‍ക്കാര്‍ വിജ്ഞാപനമില്ലാതെയാണ് ഗെയില്‍ ഉദേ്യാഗസ്ഥര്‍ സര്‍വേ നടത്താനെത്തിയത്. തുടര്‍ന്ന് ഗെയില്‍ വിരുദ്ധ ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഉദേ്യാഗസ്ഥരെ തടഞ്ഞതോടെ ചൊവ്വാഴ്ചയും സംഘര്‍ഷാവസ്ഥയുണ്ടായി. സമരസമിതി നേതാക്കളായ കെ പി പ്രകാശന്‍, എം കെ മുരളിധരന്‍, അഡ്വ. പ്രദീപ്കുമാര്‍, മുനീര്‍ മുതുകാട്, അബ്ദുസ്സമദ് തെറ്റത്ത്, പാറയുള്ളതില്‍ പൊയില്‍ അന്ത്രു, ചാലില്‍ സയ്യിദ് കുമ്മങ്കോട്, അബ്ദുല്‍ സലാം കുട്ടോത്ത്, അബ്ദുല്‍ മജീദ് തുരുമ്പാടുമ്മല്‍, കയ്യില്‍ അഷറഫ് കുമ്മങ്കോട് എന്നിവരെ സംഭവസ്ഥലത്ത് നിന്നും പയ്യോളി സിഐ വിനോദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. അന്യായമായി കര്‍ഷകരെ കുടിയിറക്കി കൃഷിഭൂമിയില്‍ പാചകവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള ഗെയില്‍ നടപടിയെ എതിര്‍ക്കുമെന്ന് ജനകീയ സമരസമിതി നേതാക്കള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക