|    Nov 23 Thu, 2017 7:23 am
FLASH NEWS
Home   >  Just In   >  

ഗെയില്‍:കലക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന് ലീഗ് നേതാക്കള്‍ ഇറങ്ങിപോയി

Published : 7th November 2017 | Posted By: mi.ptk

കോഴിക്കോട്:  കോഴിക്കോട് കലക്ട്രേറ്റില്‍ ഗെയില്‍ പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നതിന് മുന്നോടിയായി കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് മുസ് ലിം ലീഗ് നേതാക്കള്‍ ഇറങ്ങിപ്പോയി. ചര്‍ച്ചയുമായി ഇനി സഹകരിക്കില്ലെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു. സമരത്തില്‍ പങ്കെടുത്ത 11 പേര്‍ക്കെതിരെ പുതിയ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് ലീഗ് നേതാക്കള്‍ ഇറങ്ങിപോയത്.
ഗെയില്‍ സമരത്തില്‍ അറസ്റ്റിലായവരില്‍ 11 പേര്‍ക്കെതിരെയാണ് പോലീസ് പുതിയ കേസ് ഫയല്‍ ചെയ്തത്. ഗെയില്‍ ഉദ്യോഗസ്ഥരെ അക്രമിച്ചുവെന്നാണ് പുതിയ കേസ്. സമരത്തില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പോലീസ് പുതിയ കേസ് ഫയല്‍ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക