|    Jan 22 Sun, 2017 11:59 pm
FLASH NEWS

ഗെയിലിന് പിന്തുണ നല്‍കും: ഇബ്രാഹീംകുഞ്ഞ്

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനും റോഡ് വീതി കൂട്ടുന്നതിനും എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ്. എന്നാല്‍, ഗെയില്‍ പൈപ്പ്‌ലൈ ന്‍ സ്ഥാപിക്കുമ്പോള്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കണം. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ കൊച്ചി മെട്രോയ്ക്ക് അനുവദിച്ചതുപോലെയുള്ള നഷ്ടപരിഹാര പാക്കേജ് നടപ്പാക്കണം. കളമശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ബ്രഹ്മപുരത്തെ ഡീസല്‍ നിലയം എല്‍എന്‍ജിയിലേക്കു മാറ്റാന്‍ നടപടിയെടുക്കണം. ബജറ്റിലെ തോമസ് ഐസക്കിന്റെ സ്വപ്‌നം ഹൃദ്യമാണെങ്കിലും പ്രായോഗികമായി നടപ്പാകുമോ എന്ന കാര്യം സംശയമാണെന്ന് അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക