|    Jun 26 Mon, 2017 10:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗെയിംസ് അഴിമതി: പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി നടപടി തുടങ്ങി

Published : 26th October 2016 | Posted By: SMR

ന്യൂഡല്‍ഹി: 2010ല്‍ നടന്ന 19ാമത്  കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതികളെക്കുറിച്ചുള്ള സിഎജി റിപോര്‍ട്ടിന്റെഅടിസ്ഥാനത്തില്‍ പ്രഫ. കെ വി തോമസ് നേതൃത്വംകൊടുക്കുന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി നടപടികള്‍ ആരംഭിച്ചു. 2003ല്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗൂപ്പ്ഓഫ് മിനിസ്റ്റേഴ്‌സിന്റെ തീരുമാനം 19ാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിന്റെ പൂര്‍ണചുമതല യുവജന, സ്‌പോര്‍ട്‌സ് മന്ത്രി കാര്യാലയത്തിനാണ്. എന്നാല്‍ കാബിനറ്റ് മിനിറ്റ്‌സ് വന്നപ്പോള്‍ കോമണ്‍ വെല്‍ത്ത് ഗെയിംസ് നടത്തിപ്പ് കല്‍മാഡി ചെയര്‍മാനായ ഇന്ത്യന്‍ ഒളിപിക്‌സ് അസോസിയേഷന് നല്‍കുകയാണ് ചെയ്തത്.
സുരക്ഷാ ക്രമീകരണങ്ങള്‍ക്കായിഡല്‍ഹി പോലിസിനുവേണ്ടിവാങ്ങിച്ച പല ഉപകരണങ്ങളും ഉപയോഗശൂന്യമായി, സ്‌പോര്‍ട്‌സ്ആവശ്യങ്ങള്‍ക്കായിവാങ്ങിയ ഉപകരണങ്ങളും ഇതുപോലെ നശിച്ചു. പിഎസിയുടെ മുന്‍പാകെ ്‌വിവിധ വകുപ്പുകളുടെ സെക്രട്ടറിമാര്‍ തെളിവ് നല്‍കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കെ വി തോമസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക