|    Apr 30 Sun, 2017 2:55 am
FLASH NEWS

ഗൃഹോപകരണ വിതരണ തട്ടിപ്പ്; യുവാവ് പോലിസ് കസ്റ്റഡിയില്‍

Published : 10th November 2016 | Posted By: SMR

ചെറുപുഴ: തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വീട്ടമ്മമാരില്‍നിന്ന് വന്‍തുക തട്ടിയെന്ന പരാതിയില്‍ യുവാവിനെ ചെറുപുഴ പോലിസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി സ്വദേശി ബെന്നി (35)യാണ് പിടിയിലായത്. ചെറുപുഴ പഞ്ചായത്തിലെ കാനംവയല്‍, രാജഗിരി, കോലുവള്ളി, ചുണ്ട ഭാഗങ്ങളിലെ നിരവധി വീട്ടമ്മമാരില്‍നിന്ന് ഗൃഹോപകരണങ്ങള്‍ തവണ വ്യവസ്ഥയില്‍ നല്‍കാമെന്നും പറഞ്ഞ് മുന്‍കൂര്‍ തുക വാങ്ങി മുങ്ങുകയായിരുന്നു.  500 മുതല്‍ 2500 രൂപ വരെ നഷ്ടപ്പെട്ട വീട്ടമ്മമാര്‍ മേഖലയിലുണ്ട്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട കാനംവയല്‍ സ്വദേശിനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് വിശദമായി ചോദ്യംചെയ്ത് വരികയാണ്. ഇയാള്‍ക്കെതിരേ ജില്ലയിലെ നിരവധി പോലിസ് സ്‌റ്റേഷനുകളില്‍ സമാനമായ തട്ടിപ്പിന് കേസുകളുണ്ടെന്ന് ചെറുപുഴ പോലിസ് അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day