|    Mar 24 Fri, 2017 9:38 pm
FLASH NEWS

ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍

Published : 9th July 2016 | Posted By: SMR

ചാവക്കാട്: മക്കളുമായി ബൈക്കില്‍ പോകുന്നതിനിടെ മകളെ കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. ഇവരെ ചാവക്കാട് സി ഐ എ ജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പോലിസ് ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.
കുറ്റകരമായ നരഹത്യക്കാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷിച്ചു വരികയാണെന്നു ം രമേഷിന്റെ മരണത്തിലേക്ക് നയിക്കാനിടയായ മര്‍ദനത്തെ കുറിച്ചും ഇതിനുത്തരവാദികളെ കുറിച്ചും അന്വേഷണം നടത്തുമെന്നും സിഐ പറഞ്ഞു.
ഇതേ സമയം ചില പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായുള്ള ആരോപണം ശക്തമായിട്ടുണ്ട്. ബുധനാഴ്ച രാത്രി രാത്രി 9.30 നാണ് ചാവക്കാട് നഗരസഭ 11ാം വാര്‍ഡ് കോണ്‍ഗ്രസ്സ് പ്രസിഡന്റും അയിനിപ്പുള്ളി കാജാ കമ്പനി ബീഡി സൂപ്പര്‍വൈസറുമായ പാലയുര്‍ വാറനാട്ട് പരമേശ്വരന്‍ നായരുടെ രമേഷ്(50) മരിച്ചത്.
പാലയുര്‍ പൂക്കുളത്തുള്ള തറവാട് വീട്ടില്‍ നിന്ന് പ്ലസ്ടു വിദ്യാര്‍ഥിനിയായ മകള്‍ ശ്വേതയും പത്താം ക്ലാസ്സ് വിദ്യാര്‍ഥി മകന്‍ സഞ്ജയുമായി ൈബക്കില്‍ പഞ്ചാരമുക്കിലുള്ള വീട്ടിലേക്ക് വരുന്നതിനിടെ ഒരു സംഘം കളിയാക്കുകയും കൂകിവിളിക്കുകയും ചെയ്തിരുന്നു.
മക്കളെ വീട്ടിലാക്കി തിരിച്ചെത്തിയ രമേഷ് സംഘവുമായി വാക്കേറ്റമുണ്ടാവുകയും വാക്കേറ്റം സംഘര്‍ഷത്തിലേക്ക് വഴിമാറുകയുമായിരുന്നു. തുടര്‍ന്നുണ്ടായ മര്‍ദനത്തിലാണ് രമേഷ് മരിച്ചത്.
രമേഷിനെ സാമൂഹ്യവിരുദ്ധര്‍ അടിച്ചു കൊന്നതാണെന്നാരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തെത്തുകയും ചാവക്കാട് നഗരത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തിരുന്നു.

(Visited 41 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക