|    Jan 19 Thu, 2017 12:11 pm
FLASH NEWS

ഗൃഹനാഥന്റെ വെട്ടേറ്റ് ഭാര്യയും മകനും മരിച്ചു

Published : 5th September 2016 | Posted By: SMR

മൂവാറ്റുപുഴ: ഗൃഹനാഥന്റെ വേട്ടേറ്റ് ഭാര്യയും മകനും മരിച്ചു. മൂത്ത മകന് ഗുരുതരമായി പരിക്കേറ്റു. ആയവന ഏനാനല്ലൂര്‍ ഷാപ്പുംപടി മങ്കുന്നേല്‍ വിശ്വാനാഥന്റ ഭാര്യ ഷീല(45), മകന്‍ വിപിന്‍(19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മുത്തമകന്‍ വിഷ്ണു(21)വിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ഏഴിന് ആയിരുന്നു സംഭവം. മദ്യപിച്ചെത്തുന്ന വിശ്വനാഥന്റെ വീട്ടില്‍ വഴക്ക് പതിവായിരുന്നു. എന്നാല്‍, പതിവിനു വിപരീതമായി അമ്മയുടെയും മക്കളുടെയും കൂട്ടനിലവിളി കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും വിശ്വനാഥന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വെട്ടേറ്റ് രക്തം വാര്‍ന്ന് ഇളയ മകന്‍ വിപിന്‍ മുറ്റത്ത് കിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്.
തുടര്‍ന്ന് വീടിന്റെ ഉള്ളില്‍ ഷീലയെയും വിഷ്ണുവിനെയും കണ്ടെത്തി. മൂവരെയും മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഷീലയുടെയും വിബിന്റെയും ജീവന്‍ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ വിഷ്ണു തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മൂവരുടെയും ദേഹമാസകലം വെട്ടേറ്റ നിലയിലായിരുന്നു.
അമ്മയെയും സഹോദരനെയും പിതാവ് ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വിപിന് വെട്ടേറ്റത്. പോലിസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക