|    May 22 Tue, 2018 11:06 pm
FLASH NEWS
Home   >  Kerala   >  

ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published : 27th December 2017 | Posted By: G.A.G

ചവറ: മാരകായുധങ്ങളുമായെത്തിയ സംഘത്തിന്റെ അക്രമത്തില്‍ ഗൃഹനാഥന് പരിക്കേറ്റു. നീണ്ടകര തോട്ടത്തില്‍ ഹൗസില്‍ ജോണ്‍ ലോറന്‍സി (69) നാണ് തലയ്ക്ക് വെട്ടേറ്റത്. ബുധനാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം. വടിവാള്‍കൊണ്ടുള്ള അക്രമണത്തില്‍ പരിക്കേറ്റ ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 തുന്നലുണ്ട്. ആയുധങ്ങളുമായെത്തിയ 3 അംഗ സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. വീട്ടിലുണ്ടായിരുന്നവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ സംഘം ജനല്‍ ഗ്ലാസുകള്‍ പൂച്ചെട്ടികള്‍ എന്നിവ തകര്‍ത്ത ശേഷം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് രക്ഷപെട്ടതെന്നും വീട്ടുകാര്‍ പറഞ്ഞു. ചവറ പോലിസ് കേസെടുത്തു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss