|    May 24 Thu, 2018 6:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൂര്‍ഖാ ലാന്‍ഡ് പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു

Published : 15th June 2017 | Posted By: fsq

 

ഡാര്‍ജിലിങ്: ഗൂര്‍ഖാ ലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം) യുടെ ആഭിമുഖ്യത്തില്‍ ഡാര്‍ജിലിങില്‍ നടക്കുന്ന പ്രക്ഷോഭം മൂന്ന് നാള്‍ പിന്നിട്ടു. ഡാര്‍ജിലിങ് നഗരത്തില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സംഘര്‍ഷ മേഖലകളില്‍ അക്രമം തടയാന്‍ പോലിസ് അതിജാഗ്രത പാലിക്കുകയാണ്. നഗരത്തില്‍ അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. ജിജെഎമ്മിന് പിന്തുണയുമായി ആറ് പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡാര്‍ജിലിങിലെ ഗൂര്‍ഖാ ലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ (ജിടിഎ) ഓഫിസുകള്‍ ജൂണ്‍ 12 മുതല്‍ അടച്ചിട്ടിരിക്കുകയാണ്.ജിജെഎം ഡാര്‍ജിലിങ് മേഖലയില്‍ അനിശ്ചിതകാല ബന്ദ് നടത്തിവരികയാണ്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ടും (ജിഎന്‍എല്‍എഫ്) ഗൂര്‍ഖാ ലാന്‍ഡ് സംസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss