|    Feb 22 Thu, 2018 8:21 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗൂത്ത: കുട്ടികളെ വിദഗ്ധ ചികില്‍സയ്ക്ക് ദമസ്‌കസിലേക്കു മാറ്റി

Published : 28th December 2017 | Posted By: kasim kzm

ഗൂത്ത: സിറിയയിലെ കിഴക്കന്‍ ഗൂത്തയില്‍ നിന്ന് ചികില്‍സയ്ക്കായി കാന്‍സര്‍ രോഗബാധിതരായ കുട്ടികളടക്കം നാലുപേരെ ദമസ്‌കസിലേക്കു മാറ്റി. അടിയന്തര ചികില്‍സ ആവശ്യമുള്ള 29 പേരാണ് കഴിഞ്ഞ കുറെ മാസങ്ങളായി സിറിയന്‍ പ്രസിഡന്റിന്റെ കനിവ് കാത്തിരുന്നത്. ഇവരില്‍ നാലു പേരെയാണ് ദമസ്‌കസിലേക്കു മാറ്റിയത്.
സിറിയന്‍ സര്‍ക്കാരിന്റെ ഉപരോധത്തെ തുടര്‍ന്ന് കിഴക്കന്‍ ഗൂത്തയില്‍ 40,000ഓളം പേരാണ് 2013 മുതല്‍ കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിരന്തരം സഖ്യസേനകളുടെ ആക്രമണം നടക്കുന്നതിനാല്‍ ആര്‍ക്കും ഗൂത്ത വിട്ടുപോവാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കഴിഞ്ഞ ആറാഴ്ചയ്ക്കുള്ളില്‍ പീരങ്കി, വ്യോമാക്രമണങ്ങളാല്‍ നിരവധി സാധാരണക്കാരാണ് കിഴക്കന്‍ ഗൂത്തയില്‍ കൊല്ലപ്പെട്ടത്.റെഡ് ക്രോസ്, സിറിയന്‍ അറബ് റെഡ് ക്രസന്റ് എന്നീ സന്നദ്ധ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്നാണ് രോഗികളെ മാറ്റുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചത്. മറ്റ് 25പേരെ വരുംദിവസങ്ങളില്‍മാറ്റിപാര്‍പ്പിക്കുമെന്നാണ് അറിയുന്നത്. കിഴക്കന്‍ ഗൂത്തയില്‍ ഭക്ഷണത്തിനും ഇന്ധനത്തിനും മരുന്നിനും കൊടിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. നിലവില്‍ 100ഓളം പേരാണ് ഇവിടെ ചികില്‍സ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.
29 പേരെയാണ് ഹൃദ്രോഗം, കാന്‍സര്‍, വൃക്ക, രക്തസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് അടിയന്തര ചികില്‍സയ്ക്കായി ദമസ്‌കസിലേക്ക് കൊണ്ടുപോവേണ്ടത്.ഇതില്‍ 18 പേര്‍ കുട്ടികളാണ്. യുഎന്‍ റിപോര്‍ട്ട് പ്രകാരം  494 പേര്‍ക്ക് അടിയന്തര ചികില്‍സ അത്യാവശ്യമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss