|    May 23 Tue, 2017 8:50 am
FLASH NEWS

ഗൂഢാലോചനയില്‍ വില നല്‍കേണ്ടിവന്നത് താനും പാര്‍ട്ടിയും: കെ എം മാണി

Published : 6th February 2016 | Posted By: SMR

കോട്ടയം: മദ്യലോബി ഉള്‍പ്പെട്ട ഗൂഢാലോചനയില്‍ ഏറ്റവും വലിയ വില നല്‍കേണ്ടിവന്നത് താനും പാര്‍ട്ടിയുമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെയും പാര്‍ട്ടിയെയും തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ തന്നെ രക്ഷിച്ചു. ആരോടും പരിഭവവും പരാതിയുമില്ല. ബാര്‍കോഴ ആരോപണം ഉയര്‍ന്നപ്പോഴേ ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. ആദ്യം തനിക്കെതിരേ ആരോപണമുന്നയിച്ച മദ്യലോബി ഇപ്പോള്‍ മന്ത്രിസഭക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. ഇതു സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണ്. ഇപ്പോള്‍ എല്ലാറ്റിന്റെയും ചുരുളുകള്‍ അഴിഞ്ഞുവരുന്നു.
ഗൂഢാലോചനയില്‍ ഉദ്യോഗസ്ഥന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം. മന്ത്രിസ്ഥാനത്തേക്കു മടങ്ങിവരണമെന്ന അതിമോഹവും ധൃതിയുമില്ലെന്നും എല്ലാ കാര്യങ്ങളും ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day