|    Jan 24 Wed, 2018 3:37 pm
FLASH NEWS
Home   >  National   >  

ഗൂഗ്ള്‍ മാപ്‌സിന് ദേശവിരുദ്ധമെന്നാല്‍ ജെഎന്‍യു !

Published : 25th March 2016 | Posted By: G.A.G

anti-national

ന്യൂഡല്‍ഹി : ഗൂഗ്ള്‍ മാപ്‌സിന്റെ സെര്‍ച്ച് ബോക്‌സില്‍ antinational (ദേശവിരുദ്ധം), sedition (രാജ്യദ്രോഹം) എന്നീവാക്കുകളിലേതെങ്കിലും ടൈപ്പ് ചെയ്താല്‍ കാണിച്ചു തരുന്നത് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ ചിത്രം. അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്റെ പേരില്‍ കനയ്യകുമാര്‍, ഒമര്‍ഖാലിദ് എന്നിവരുള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കുമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണ് ദേശവിരുദ്ധമെന്ന വാക്കിനര്‍ഥം തന്നെ ജെ എന്‍ യു ആണെന്ന മട്ടിലുള്ള ഗൂഗിളിന്റെ പെരുമാറ്റം.
ജെ എന്‍ യു കവാടത്തിന്റെ ഫോട്ടോയും സര്‍വകലാശാല സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ മാപ്പുമാണ് സെഡിഷന്‍, ആന്റി നാഷണല്‍ എന്നീവാക്കുകള്‍ സെര്‍ച്ചു ചെയ്താലുടന്‍ ഗൂഗിള്‍ ലഭ്യമാക്കുന്നത്്.
കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളില്‍ വന്ന പിശകുമൂലമാണ് ഇങ്ങിനെ സംഭവിക്കുന്നതെന്നാണ് ഗൂഗ്ള്‍മാപ്‌സ് സൈബര്‍ നിയമവിദഗ്ദനായ പവന്‍ ഡഗ്ഗല്‍ ഇതിനെക്കുറിച്ച്് വിശദീകരിക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പലമാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു മണിക്കൂറുകള്‍ ശേഷവും അബദ്ധം തിരുത്താന്‍ ഗൂഗിളിന് കഴിഞ്ഞിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day