|    Jan 17 Tue, 2017 12:30 pm
FLASH NEWS

ഗൂഗ്ള്‍ മാപ്പില്‍ നിന്നു ഫലസ്തീന്‍ ഒഴിവാക്കിയതില്‍ പ്രതിഷേധം

Published : 11th August 2016 | Posted By: SMR

ജറുസലേം: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഭൂപടങ്ങളിലൊന്നായ ഗൂഗ്ള്‍ മാപ്പില്‍നിന്നു ഫലസ്തീനെ ഒഴിവാക്കിയതില്‍ പ്രതിഷേധം. ഗൂഗഌനെതിരായുള്ള പരാതിയില്‍ ഒന്നര ലക്ഷത്തോളം പേര്‍ ഒപ്പുവച്ചു. ഗൂഗിളില്‍ ഫലസ്തീന്‍ എന്നു തിരയുകയാണെങ്കില്‍ ഇപ്പോള്‍ കാണാന്‍ സാധിക്കുക ഗസയോ ജറുസലേമോ ആയിരിക്കും. ഫലസ്തീന്റെ എല്ലാ ഭാഗങ്ങളും ഒരു പേരില്‍ കാണിക്കേണ്ടതിനു പകരമാണിത്. ഇതിനു പുറമെ ഫലസ്തീന്റെ പല ഭാഗങ്ങളും ഇസ്രായേലിന്റേതെന്ന പേരിലാണ് ഭൂപടത്തില്‍ കാണിക്കുന്നത്. കഴിഞ്ഞമാസം 25 മുതലാണ് ഗൂഗ്ള്‍ മാപ്പില്‍നിന്നു ഫലസ്തീനെ ഒഴിവാക്കിയത്. സംഭവത്തില്‍ ഗൂഗഌനെതിരേ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ് നീക്കമെന്ന് ഫലസ്തീനികള്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക