|    Oct 21 Sat, 2017 4:07 pm
FLASH NEWS

ഗൂഗിള്‍ ഡിജിറ്റല്‍ ഇന്ത്യയില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സും; ആശങ്കകള്‍ ഏറുന്നു

Published : 27th June 2015 | Posted By: admin

ന്യൂഡല്‍ഹി : ഇന്റര്‍നെറ്റിന്റെ പ്രയോജനങ്ങള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു പിന്തുണയുമായി ഓഡിറ്റിങ് രംഗത്തെ അതികായരായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് കടന്നുവന്നത് ആശങ്കയുണര്‍ത്തുന്നു.

price waterhouse coopers

രാജ്യസുരക്ഷയുമായിപ്പോലും ബന്ധപ്പെട്ടു കിടക്കുന്ന ബൃഹത്തായ ഒരു പദ്ധതിയില്‍ സഹകരിപ്പിക്കുവാന്‍ തക്കവണ്ണം ശുദ്ധമല്ല പ്രൈസ് വാട്ടര്‍ ഹൗസ്‌കൂപ്പേഴ്‌സിന്റെ കരങ്ങള്‍ എന്ന് ചൂണ്ടിക്കാണിക്കുവാന്‍ ഉദാഹരണങ്ങള്‍ നിരവധിയുണ്. ഇന്ത്യയിലെ കോടിക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ച സത്യം തട്ടിപ്പുകേസിലും കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന ബജറ്റ് രേഖകള്‍ പോലും ചോര്‍ത്തപ്പെട്ട കോര്‍പറേറ്റ് ചാരവൃത്തിക്കേസിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സ്ഥാപനമാണിതെന്നാണ് ആശങ്കകള്‍ക്ക് പ്രധാന അടിസ്ഥാനം.

സത്യം കേസില്‍ കമ്പനിയുടെ രണ്ട മുന്‍ പാര്‍ട്ണര്‍മാര്‍- എസ് ഗോപാലകൃഷ്ണനും ശ്രീനിവാസ് തല്ലുരിയും – കുറ്റക്കാരാണെന്ന് കണെ്ടത്തിയ സി.ബി.ഐ കോടതി ഇവര്‍ക്ക് അഞ്ച്‌ലക്ഷം രൂപ പിഴ ചുമത്തിയതാണ്.

പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് ഇവരെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ടേര്‍ഡ് അക്കൗണ്ടന്റ്്‌സ് ഓഫ് ഇന്ത്യ ആജീവനാന്തം വിലക്കുകയും ചെയ്തിരുന്നു. അമേരിക്കയിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ക്മ്മീഷനും പി ഡബ്ല്യൂ സി യെ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കിയതാണ്. ഇതേത്തുടര്‍ന്ന് കമ്പനി ആറ് മില്യണ്‍ ഡോളര്‍ പിഴയായി നല്‍കാന്‍ സമ്മതിക്കേണ്ടി വന്നിരുന്നു.

കോര്‍പറേറ്റ് ചാരവൃത്തിക്കേസിലും കമ്പനിക്കെതിര ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ഗുരുതരമാണ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഖേംചന്ദ് ഗാന്ധി എന്ന ചാര്‍ടേര്‍ഡ് അക്കൗണ്ടന്റില്‍ നിന്നും ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യവകുപ്പില്‍ നിന്നുള്ള സുപ്രധാന രേഖകള്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് വാങ്ങിയെന്നാണ് സി ബി ഐ സംശയിക്കുന്നത്്.

നേരിട്ടുള്ള വിദേശ നിക്ഷേപം ( എഫ് ഡി ഐ) യുമായി ബന്ധപ്പെട്ട നയങ്ങള്‍ അടങ്ങിയ രേഖകളാണ് 150 രാജ്യങ്ങളില്‍ ഓഫീസുകളുള്ള കമ്പനി ചോര്‍ത്തിയതെന്നാണ് ആരോപണം. ഇതു സംബന്ധിച്ച വിശദീകരണം കമ്പനി പ്രതിനിധികളില്‍ നിന്നും സി ബി ഐ ശേഖരിച്ചിട്ടുമുണ്. ഇത്തരത്തില്‍ രാജ്യത്തെ സുപ്രധാന സാമ്പത്തിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തതായി ആരോപണമുയര്‍ന്ന കമ്പനിയാണ് ഇപ്പോള്‍ ഗൂഗിളിന്റെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുമായി കൈകോര്‍ക്കുന്നത്. ഇതു സംബന്ധിച്ച കരാറുകള്‍ ഇരു കമ്പനികളും ഒപ്പിട്ടുകഴിഞ്ഞു. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വ്യാപനം വര്‍ധിപ്പിക്കുക, സ്ത്രീകളുടെ സംരംഭങ്ങളെ ഇന്റര്‍നെറ്റിലെത്തിക്കുക, പ്രാദേശിക ഭാഷകളിലുള്ള ഉള്ളടക്കം വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കായുള്ള പദ്ധതികളാണ് ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയിലുള്ളത്.

pwc 2

ഇതോടൊപ്പം പ്രധാനമന്ത്രിയുടെ ഓഫിസിനു വേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ ഗൂഗിള്‍ ഒരു മല്‍സരവും രാജ്യവ്യാപകമായി നടത്തുന്നുണ്. ഡിജിറ്റല്‍ ഇന്ത്യ നടപ്പാകുന്നതോടെ ഡിജിറ്റല്‍ രൂപത്തിലാവുന്ന ഇന്ത്യയുടെ സുപ്രധാന വിവരങ്ങള്‍ കോര്‍പറേറ്റ് ശക്തികള്‍ക്ക് കൊതിയുണര്‍ത്തുന്നതാണ്. പൊരന്‍മാര്‍ക്ക്ഏതു രേഖയുടെയും സ്‌കാന്‍ ചെയ്ത കോപ്പി സൂക്ഷിക്കാന്‍ സാധിക്കുന്ന കേന്ദ്രീകൃത ഡിജിറ്റല്‍ ലോക്കറും ഇതൊടൊപ്പം നിലവില്‍ വരികയാണ്. ഇതുണ്ടാക്കുന്ന സുരക്ഷാ ആശങ്കകള്‍ ഇതിനകം തന്നെ പലകോണുകളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. രാജ്യത്തെ സകലവിവരങ്ങളും കേന്ദ്രീകൃതമായി സൂക്ഷിച്ചുവെക്കുന്നത്  വിവരചോരണത്തിനും ദുരുപയോഗത്തിനും വഴിതെളിക്കുമെന്നതാണ് ഇതില്‍ പ്രധാനം. ഇത്തരം ആശങ്കകള്‍ക്ക് ആക്കം കൂട്ടിക്കൊണ്ടാണ് കരിപുരണ്ട കരങ്ങളുള്ള ഒരു കമ്പനി കൂടി ഇതില്‍ പങ്കുപറ്റാന്‍ എത്തിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക