|    Nov 21 Wed, 2018 5:49 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗുഹയില്‍ നിന്നു രക്ഷപ്പെട്ട കുട്ടികള്‍ക്കും കോച്ചിനും തായ് പൗരത്വം

Published : 10th August 2018 | Posted By: kasim kzm

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ വെള്ളം നിറഞ്ഞ ഗുഹയില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തിയവരില്‍ പൗരത്വമില്ലാത്ത മൂന്നു കുട്ടികള്‍ക്കും കോച്ചിനും തായ് സര്‍ക്കാര്‍ പൗരത്വം നല്‍കി. മ്യാന്‍മര്‍ അതിര്‍ത്തിയിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ
ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ 12 കുട്ടികളെയും കോച്ച് കാപോള്‍ ചന്താവോങിനെയും ഒമ്പതു ദിവസങ്ങള്‍ക്കു ശേഷമാണു രക്ഷപ്പെടുത്തിയത്. കോച്ചും മൂന്നു കുട്ടികളും തായ്‌ലന്‍ഡില്‍ ജനിച്ചവരായിരുന്നിട്ടും പൗരത്വം ലഭിച്ചിട്ടില്ലെന്നതു മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സര്‍ക്കാര്‍ ഇവര്‍ക്കു ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി.
പൗരത്വമില്ലാതിരുന്ന ഇവര്‍ക്കു പരിമിത അവകാശങ്ങള്‍ മാത്രമാണു രാജ്യത്ത് അനുവദിച്ചിരുന്നത്. പൗരത്വം നല്‍കിയതോടെ ഇവര്‍ക്കും തുല്യ അവകാശങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മ്യാന്‍മറില്‍ നിന്നു കുടിയേറിയ വംശീയ ന്യൂനപക്ഷ വിഭാഗക്കാര്‍ ധാരാളമായുള്ള മേഖലയാണു മായ്‌സായ് ജില്ല.
തായ് ഗവണ്‍മെന്റിന്റെ കണക്കു പ്രകാരം 4.8 ലക്ഷത്തിലധികം പേര്‍ പൗരത്വമില്ലാത്തവരായി രാജ്യത്തുണ്ട്. പൗരത്വമില്ലാത്തവര്‍ക്കും വിദ്യാഭ്യാസമടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.
തായ്‌ലന്‍ഡില്‍ ജനിച്ച് കുട്ടികള്‍ക്ക് പൗരത്വത്തിന് തായ് അധികൃതര്‍ അനുവദിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss