|    Nov 21 Wed, 2018 1:19 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗുഹയിലകപ്പെട്ട കുട്ടികളുടെ സന്ന്യാസം കഴിഞ്ഞു

Published : 5th August 2018 | Posted By: kasim kzm

ബാങ്കോക്ക്: തായ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട കുട്ടികള്‍ ഒമ്പതു ദിവസത്തെ സന്ന്യാസ ജീവിതം കഴിഞ്ഞു സ്വന്തം വീടുകളിലേക്കു മടങ്ങി. ഗുഹയില്‍ കുടുങ്ങിയ 11 അംഗ ഫുട്‌ബോള്‍ സംഘത്തിന്റെ രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച നീന്തല്‍ വിദഗ്ധന്‍ സമന്‍ ഗുനാനോടുള്ള സ്മരണാര്‍ഥമാണ് കുട്ടികള്‍ ഒമ്പതുദിവസം ബുദ്ധ ആശ്രമത്തില്‍ കഴിഞ്ഞത്. 11നും 17നും ഇടയില്‍ പ്രായമുള്ളവരാണ് കുട്ടികള്‍. കുട്ടികളുടെ പരിശീലകന്‍ മൂന്നുമാസം കൂടി ആശ്രമത്തില്‍ കഴിയും. അപകടങ്ങളില്‍ നിന്നു രക്ഷപ്പെടുന്ന ആണ്‍കുട്ടികള്‍ ഹ്രസ്വകാലം സന്ന്യാസം സ്വീകരിക്കുക എന്നത് തായ്‌ലാന്‍ഡിലെ രീതിയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss