|    Jul 17 Tue, 2018 1:34 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗുസ്തി താരം സുശീല്‍ കുമാറിന് പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി പരിശീലകന്‍ അപേക്ഷ നല്‍കി

Published : 27th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യക്ക് രണ്ട് ഒളിംപിക്‌സ് മെഡലുകള്‍ സമ്മാനിച്ച ഗുസ്തിതാരം സുശീല്‍ കുമാറിന് പത്മഭൂഷണ്‍ അവാര്‍ഡിന് വേണ്ടി പരിശീലകന്‍ യഷ്‌വീര്‍ അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ നല്‍കിയ കാര്യം സുശീല്‍ കുമാര്‍ തന്നെയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 2011ല്‍ സുശീലിന് പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. ഗുസ്തിയില്‍ ഇന്ത്യക്ക് വേണ്ടി രണ്ട് ഒളിംപിക്‌സ് മെഡല്‍ നേടിത്തന്ന ഏക താരമാണ് സുശീല്‍. രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം, അര്‍ജുന അവാര്‍ഡ് എന്നിവയും സുശീലിന് ലഭിച്ചിട്ടുണ്ട്. 2008 ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലവും 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളി മെഡലുമാണ് സുശീല്‍ നേടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss