|    Nov 25 Sat, 2017 5:12 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗുസ്തി താരം ഷോക്കേറ്റു മരിച്ചു

Published : 11th August 2017 | Posted By: fsq

 

റാഞ്ചി: സ്‌റ്റേഡിയത്തിലെ വെള്ളം നീക്കം ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഇന്ത്യന്‍ ഗുസ്തി താരത്തിന് ദാരുണാന്ത്യം. ദേശീയ ഗുസ്തി താരം വിശാല്‍ കുമാര്‍ വര്‍മയാണ് (25) മരണപ്പെട്ടത്. വിശാല്‍ റാഞ്ചിയിലെ ജയ്പാല്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയപ്പോഴായിരുന്നു അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമായി പറയുന്നത്. സ്റ്റേഡിയത്തില്‍ ബോധരഹിതനായി കിടന്ന വിശാലിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിശാലിന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്നും സ്റ്റേറ്റ് റസ്‌ലിങ് അസോസിയേഷന്‍ പ്രസിഡന്റ് ഭോലാനാഥ് സിങ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക