|    Dec 12 Wed, 2018 7:42 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗുസ്തിക്കാരന്റെ മകള്‍

Published : 25th November 2018 | Posted By: kasim kzm

1983 മാര്‍ച്ച് 1ന് മണിപ്പൂരിലെ കങ്കതേയി ഗ്രാമത്തിലാണ് മേരി ജനിച്ചത്. അച്ഛന്‍ കര്‍ഷകനായിരുന്നെങ്കിലും ചെറുപ്പത്തില്‍ ഗുസ്തിക്കാരനായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് അത്‌ലറ്റിക്‌സില്‍ മല്‍സരിച്ച മേരിക്ക് ക്രമേണ ബോക്‌സിങില്‍ താല്‍പര്യമുണ്ടായി. 15ാം വയസ്സില്‍ കോസാന മീതെയ്‌യുടെ കീഴില്‍ ബോക്‌സിങ് അഭ്യസിച്ചു. ആദ്യ കോച്ചായ ഇദ്ദേഹമാണ് മേരിയെ ബോക്‌സിങിലെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചത്.
തുടക്കത്തില്‍ അച്ഛന്‍ അറിയാതെയായിരുന്നു ബോക്‌സിങ് പഠിക്കാന്‍ പോയത്. പിന്നീട് സംസ്ഥാന ബോക്‌സിങ് ചാംപ്യനായി മകളുടെ ഫോട്ടോ പത്രത്തില്‍ വന്നപ്പോള്‍ അദ്ദേഹം ഞെട്ടി. മൂന്നു വര്‍ഷത്തിനു ശേഷം മകള്‍ക്ക് പ്രോല്‍സാഹനവുമായി അദ്ദേഹം രംഗത്തുവന്നു. ഇതിനിടെയായിരുന്നു വിവാഹം. കരന്‍ഗ് ഒന്‍ഖോലര്‍ എന്ന ഫുട്‌ബോള്‍ താരത്തെയാണ് വിവാഹം ചെയ്തത്. സുഹൃത്തുക്കളായി നാലുവര്‍ഷത്തിനു ശേഷമായിരുന്നു വിവാഹം. ഇരട്ടകള്‍ ഉള്‍പ്പെടെ ഇവര്‍ക്ക് മൂന്നു മക്കളുണ്ട്.
വിവാഹത്തോടെ കായികജീവിതം അവസാനിപ്പിക്കുന്നവരാണ് പലരും. എന്നാല്‍ രണ്ടു മക്കളുണ്ടായ ശേഷം കൂടുതല്‍ ഊര്‍ജസ്വലയായി മേരി ബോക്‌സിങ് രംഗത്തേക്കു തിരിച്ചെത്തി. രാജ്യത്തിനു വേണ്ടി ഏഷ്യന്‍ വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയത് അപ്പോഴാണ്. 2010ല്‍ ബാര്‍ബഡോസില്‍ വച്ച് ലോക വനിതാ ബോക്‌സിങ് കിരീടം നേടിയ ശേഷം 2012ലാണ് ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതും വെങ്കല മെഡല്‍ നേടുന്നതും.
അന്താരാഷ്ട്ര ബോക്‌സിങ് സംഘടനയായ എഐബിഎ അതിന്റെ ആദ്യ ലെജന്റ് പുരസ്‌കാരം നല്‍കുകയും മേരിയെ എഐബിഎയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യം പത്മഭൂഷന്‍(2013), പത്മശ്രീ(2006), അര്‍ജുന(2003), രാജീവ്ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ച മേരി കോം 2007ല്‍ ലിംക ബുക് ഓഫ് റെക്കോഡ്‌സിലും സ്ഥാനംപിടിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss