|    Aug 19 Sat, 2017 11:02 am
FLASH NEWS
Home   >  News now   >  

ഗുവാമില്‍ മിസൈല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഉത്തരകൊറിയ

Published : 9th August 2017 | Posted By: mi.ptk

പ്യോങ്‌യാങ്: യുഎസ് നിയന്ത്രണത്തിലുള്ള ഗുവാമില്‍ മിസൈല്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി ഉത്തരകൊറിയ. ഉത്തരകൊറിയക്കു നേരെ യുഎസ് ആക്രമണം നടത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് പുതിയ ഭീഷണിയുമായി ഉത്തരകൊറിയ രംഗത്തെത്തിയത്. ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടത്തരം മിസൈലുകള്‍ മുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ വരെ ഉപയോഗിച്ച് ഗുവാം ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കി വരികയാണെന്നാണ് ഉത്തരകൊറിയയുടെ വെളിപ്പെടുത്തല്‍. തന്ത്രപ്രധാനമായ ഗുവാമില്‍ യുഎസ് സൈനിക പരിശീലനം ആരംഭിച്ചതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ നീക്കം. ഗുവാമില്‍ ബോംബാക്രമണ സംവിധാനങ്ങള്‍ ഇതിനകം യുഎസ് സ്ഥാപിച്ചതായാണ് റിപോര്‍ട്ട്.
അടുത്തിടെയാണ് ഉത്തരകൊറിയക്കു മേല്‍ യുഎഎന്‍ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ നീക്കം രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നു വ്യക്തമാക്കിയ ഉത്തരകൊറിയ യുഎസ് അതിന് വിലകൊടുക്കേണ്ടി വരുമെന്നും ഓര്‍മിപ്പിച്ചിരുന്നു. അതേസമയം, നിലവില്‍ ഗുവാമിനു മേല്‍ ഭീഷണിയൊന്നുമില്ലെന്നും ഏതു വിധത്തിലുള്ള ആക്രമണവും തടയാന്‍ സജ്ജമാണെന്നും ഗുവാം ഗവര്‍ണര്‍ എഡ്ഡി ബസ കാള്‍വോ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക