|    Jun 25 Mon, 2018 6:00 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗുവാം ആക്രമിക്കുന്നത് യുഎസ് ആക്രമിക്കുന്നതിന് തുല്യം

Published : 11th August 2017 | Posted By: fsq

 

പ്യോങ്‌യാങ്: ഗുവാം ആക്രമിക്കുന്നത് യുഎസിനെ ആക്രമിക്കുന്നതിന് തുല്യമായി പരിഗണിക്കുമെന്ന് ഗുവാം ഗവര്‍ണര്‍   ഉത്തരകൊറിയക്ക് മുന്നറിയിപ്പു നല്‍കി. ഗുവാമിനുമേല്‍ ഒരു  തരത്തിലുള്ള ആക്രമണവും വിജയിക്കില്ലെന്നും ഗവര്‍ണര്‍  എഡ്ഡി കാല്‍വേല പറഞ്ഞു. പസഫിക്ക് സമുദ്രത്തിലെ യുഎസ് തന്ത്രപ്രധാന സൈനിക കേന്ദ്രമായ ഗുവാമിനെ ലക്ഷ്യമാക്കി മിസൈലുകള്‍ തയ്യാറായെന്നും ആഗസ്ത് മധ്യത്തോടെ ആക്രമണം നടത്തുമെന്നും ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. ആക്രമണം നടത്തുന്നതിനായി പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ഉത്തരവിന് കാത്തിരിക്കുകയാണന്നും ഉത്തര കൊറിയന്‍ സൈന്യം വ്യക്തമാക്കി. ഗുവാമിനു സമീപം നാലു മിസൈലുകള്‍ വിക്ഷേപിക്കാനാണ് ഉത്തര കൊറിയയുടെ തീരുമാനം. ഇവ ഉടന്‍തന്നെ വിക്ഷേപണത്തിനു തയ്യാറാകും. കൊറിയയുടെ ഹാസ്വോങ് 12 വിഭാഗത്തില്‍പ്പെട്ട റോക്കറ്റുകള്‍ ജപ്പാന്‍ നഗരങ്ങള്‍ക്ക് മുകളിലൂടെയുള്ള പാതയിലൂടെ ഗുവാമിന് 30 കിലോമീറ്റര്‍ ഇപ്പുറത്ത് വീഴാന്‍ തരത്തിലാണ് സജ്ജമാക്കിയിരിക്കുന്നതെന്നും ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപിനുള്ള തങ്ങളുടെ മുന്നറിയിപ്പാണ് നടപടിയെന്നും കൊറിയന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഉത്തര കൊറിയ തദ്ദേശീയമായി നിര്‍മിച്ച അണ്വായുധങ്ങള്‍ വഹിക്കാവുന്ന മധ്യ, ദീര്‍ഘദൂര മിസൈലുകളാണ് ഹാസ്വോങ് 12.എന്നാല്‍, യുഎസ് പൗരന്‍മാര്‍ക്കോ സഖ്യകക്ഷികള്‍ക്കോ അഹിതമുണ്ടാക്കുന്ന നടപടിയിലേക്ക് ഉത്തര കൊറിയ നീങ്ങിയാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു. നിലവില്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത നിലനില്‍ക്കെ ആയുധമെടുക്കാനുള്ള നീക്കത്തില്‍നിന്ന് ഉത്തര കൊറിയ പിന്നോട്ടുപോവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഉത്തര കൊറിയന്‍ മിസൈലുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചാല്‍ വെടിവച്ചിടുമെന്ന് ജപ്പാന്‍ വ്യക്തമാക്കി. പ്രകോപനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നാണു ജപ്പാന്‍ മുന്നറിയിപ്പ് നല്‍കിയത്. നേരത്തേയും ജപ്പാന്‍ അധീനതയിലുള്ള ദ്വീപുകള്‍ക്ക് മുകളിലൂടെ ഉത്തര കൊറിയ മിസൈല്‍ വിക്ഷേപണം നടത്തിയിരുന്നു. അതിനിടെ, ഉത്തരകൊറിയന്‍ സര്‍ക്കാരിന് അഭിവാദ്യമുയര്‍ത്തി രാജ്യത്ത് ജനങ്ങള്‍ അണിനിരന്നതായും റിപോര്‍ട്ടുകളുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss