|    Mar 26 Sun, 2017 3:19 am
FLASH NEWS

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: ഒമ്പത് പ്രതികള്‍ക്ക് 10 ദിവസം പരോള്‍

Published : 14th August 2016 | Posted By: SMR

അഹ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒമ്പത് പ്രതികള്‍ക്ക് ഹൈക്കോടതി 10 ദിവസത്തെ പരോള്‍ അനുവദിച്ചു. മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്‌രി ഉള്‍പ്പെടെ 69 പേരാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ടത്.
കേസില്‍ അപ്പീല്‍ നല്‍കുന്നതിന് അഭിഭാഷകനെ കണ്ടെത്താനും പണമൊരുക്കാനും പരോള്‍ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. വിഎച്ച്പി നേതാവ് അതുല്‍ വൈദിനെ കൂടാതെ യോഗേന്ദ്ര ശെഖാവത്ത്, കൃഷ്ണ കലാല്‍, രാജു തിവാരി, മംഗില്‍ ലാല്‍ ജെയിന്‍, കപില്‍ മിശ്ര, സുരേഷ് ദോബി, മുകേഷ് ഷാങ്ക്‌ല, ദിലീപ് പര്‍മര്‍ എന്നിവരാണ് പ്രതികള്‍. ഇവരില്‍ ശെഖാവത്ത്, കലാല്‍, തിവാരി എന്നിവര്‍ക്ക് കീഴ്‌ക്കോടതി ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. ജെയിനിനു 10 വര്‍ഷം തടവും മറ്റ് അഞ്ചു പ്രതികള്‍ക്ക് ഏഴു വര്‍ഷം വീതം തടവും വിധിച്ചിരുന്നു.
2002 ഫെബ്രുവരി 28നാണ് രാജ്യത്തെ ഞെട്ടിച്ച ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല നടന്നത്.

(Visited 55 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക