|    Mar 25 Sat, 2017 1:25 pm

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: ശിക്ഷാവിധി വെള്ളിയാഴ്ച

Published : 13th June 2016 | Posted By: mi.ptk

Gulbarg Society massacre

അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പേര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഇതില്‍ 11 പേര്‍ക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞിട്ടുണ്ട്.  പ്രതിപട്ടികയിലുണ്ടായിരുന്ന 66 പേരില്‍ 24 പേരൊഴികെയുള്ളവരെ സ്‌പെഷല്‍ കോടതി ജഡ്ജി പിബി ദേശായി വിട്ടയച്ചിരുന്നു. ജൂണ്‍ ആറിന് വിധി പറയാനിരിക്കെ വാദം പൂര്‍ത്തിയാകാത്തതിനാല്‍ ജൂണ്‍ ഒമ്പതിലേയ്ക്കും പിന്നീട് പത്തിലേയ്ക്കും വിധി പ്രഖ്യാപനം മാറ്റിയിരുന്നു.
2002ല്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കോണ്‍ഗ്രസ് മുന്‍ എംപി എഹ്‌സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടിരുന്നു. 31 പേരെ കാണാതായി. 126 പേരുടെ ജീവനെടുത്ത നരോദ പാട്യാലയിലെ കൂട്ടക്കുരുതിയ്ക്ക് ശേഷം ഗുജറാത്ത് കലാപത്തിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയായിരുന്നു ഗുല്‍ബര്‍ഗിലേത്.

(Visited 137 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക