|    Mar 25 Sat, 2017 3:19 pm
FLASH NEWS

ഗുല്‍ബര്‍ഗ് കൂട്ടകൊല: ശിക്ഷാവിധി പ്രഖ്യാപനം ജൂണ്‍ 9ന്

Published : 6th June 2016 | Posted By: mi.ptk

Gulbarg Society massacre
ന്യൂഡല്‍ഹി: 2002ലെ ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ സംഘപരിവാര പ്രവര്‍ത്തകരായ 24 പേര്‍ക്കുള്ള ശിക്ഷ  പ്രഖ്യാപനം ജൂണ്‍ 9ലേക്ക് മാറ്റിവച്ചു.
കോണ്‍ഗ്രസ്സിന്റെ മുന്‍ ലോക്‌സഭാംഗമായ ഇഹ്‌സാന്‍ ജഫ്‌രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ട കേസില്‍ 36 പേരെ വെറുതെവിട്ടും 24 പേരെ കുറ്റക്കാരെന്നു കണ്ടെത്തിയും കഴിഞ്ഞ വ്യാഴാഴ്ച കോടതി ഉത്തരവിട്ടിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്കെതിരേ 302-ാം വകുപ്പുപ്രകാരം കൊലക്കുറ്റവും 13 പേര്‍ക്കെതിരേ മറ്റു ചെറിയ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്.
ബിജെപി നേതാവും നഗരസഭാ കൗണ്‍സിലറുമായ ബിപിന്‍ പട്ടേല്‍, വിശ്വഹിന്ദു പരിഷത്ത് നേതാവ് അതുല്‍ വൈദ്യ, പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ജി എര്‍ദ ഉള്‍പ്പെടെയുള്ള 36 പേരെയാണ് ജഡ്ജി വെറുതെവിട്ടത്.

(Visited 181 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക