|    Mar 27 Mon, 2017 2:19 pm
FLASH NEWS

ഗുലാം അലിയുടെ ഭാവാനഗറിലെ സംഗീത നിശ റദ്ദാക്കി

Published : 20th April 2016 | Posted By: SMR

അഹ്മദാബാദ്: പാകിസ്താനി ഗസല്‍ ഗായകന്‍ ഗുലാം അലി ഭാവാനഗറില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന സംഗീത പരിപാടി റദ്ദാക്കി. മതാചാര്യന്‍ മൊറാറി ബാബു നേതൃത്വം നല്‍കുന്ന ട്രസ്റ്റായിരുന്നു അലിയുടെ സംഗീത നിശ അടങ്ങുന്ന സാംസ്‌കാരിക പരിപാടി സഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് ഗുലാം അലി അറിയിച്ചതായി സംഘാടകര്‍ അറിയിക്കുകയായിരുന്നു.
ഈ മാസം 19 മുതല്‍ 22 വരെയാണ് സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചത്. മറ്റു പരിപാടികളെല്ലാം തീരുമാനിച്ച പ്രകാരം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയുടെ അവസാന ദിവസം അലിക്ക് ഹനുമന്ത പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചിരുന്നു. സിനിമാനടന്‍ ധര്‍മ്മേന്ദ്രയടക്കം നാലു പേര്‍ക്ക് അന്ന് നടരാജ് അവാര്‍ഡ് സമ്മാനിക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക