|    Jul 25 Tue, 2017 10:22 am
FLASH NEWS
Home   >  Kerala   >  

ഗുലാം അലിക്കെതിരെ ശിവസേനാ പ്രതിഷേധം, പാക് പതാക കത്തിച്ചു

Published : 15th January 2016 | Posted By: G.A.G

gulam-ali

തിരുവനന്തപുരം : ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീതപരിപാടി നടക്കുന്നതിനിടെ പ്രതിഷേധവുമായെത്തിയ ശിവസേനപ്രവര്‍ത്തകര്‍ പാക് പതാക കത്തിച്ച് പ്രതിഷേധിച്ചു. പരിപാടി നടക്കുന്ന തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലേക്ക്് പ്രതിഷേധവുമായെത്തിയ ശിവസേന പ്രവര്‍ത്തകരെ മ്യൂസിയത്തിന് പുറത്തുവച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പാക് പതാക കത്തിച്ച പ്രവര്‍ത്തകര്‍ അക്രമാസക്തരായതിനെത്തുടര്‍ന്ന്  പോലിസ് ജലപീരങ്കി പ്രയോഗിച്ചു. കനത്തസുരക്ഷാസന്നാഹങ്ങളോടെയാണ് പരിപാടി നടക്കുന്നത്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക