|    Jul 29 Sat, 2017 12:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗുലനെ വിട്ടുകിട്ടാന്‍ തുര്‍ക്കി വീണ്ടും യുഎസിനോട് ആവശ്യപ്പെട്ടു

Published : 3rd August 2016 | Posted By: SMR

അങ്കാറ: സൈനിക അട്ടിമറി ശ്രമത്തില്‍ ആരോപണവിധേയനായ പണ്ഡിതന്‍ ഫത്ഹുല്ലാ ഗുലനെ വിട്ടുകിട്ടണമെന്ന് തുര്‍ക്കി യുഎസിനോട് വീണ്ടും ആവശ്യപ്പെട്ടു. കഴിഞ്ഞമാസം 19നും ഗുലനെ വിട്ടുതരാന്‍ തുര്‍ക്കി യുഎസിനോടാവശ്യപ്പെട്ടിരുന്നു.
അതേസമയം അങ്കാറ സൈനിക ഹോസ്പിറ്റല്‍ ജീവനക്കാരായ, അട്ടിമറിശ്രമവുമായി ബന്ധമുണ്ടെന്നു കരുതുന്ന 50 പേരെ തുര്‍ക്കി കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു. സായുധ സേനകളില്‍നിന്നു പുറത്താക്കപ്പെട്ട സൈനികരെയാണ് കസ്റ്റഡിയിലേക്കു മാറ്റിയത്. അതേസമയം, സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഫാക്ടറികളും കപ്പല്‍ശാലകളും തുര്‍ക്കി സര്‍ക്കാര്‍ ഏറ്റെടുത്തതായി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം അറിയിച്ചു. അട്ടിമറി ശ്രമത്തെത്തുടര്‍ന്ന് തുര്‍ക്കി ഖജനാവിന് 10,000കോടി ഡോളറിന്റെ നഷ്ടമാണുണ്ടായതെന്ന് വാണിജ്യമന്ത്രി ബുലെന്ദ് തുഫെന്‍ക്‌സി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക