|    Jan 23 Mon, 2017 10:08 am
FLASH NEWS

ഗുലനെ കൈമാറുന്നതു സംബന്ധിച്ച ചര്‍ച്ച; യുഎസ് സംഘം തുര്‍ക്കിയില്‍

Published : 24th August 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയിലുണ്ടായ പട്ടാള അട്ടിമറിശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് തുര്‍ക്കി ആരോപിക്കുന്ന മതപണ്ഡിതന്‍ ഫത്ഹുല്ലാ ഗുലനെ കൈമാറുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎസ് നീതിന്യായ മന്ത്രാലയസംഘം തുര്‍ക്കിയിലെത്തി.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫത്ഹുല്ലാ ഗുലനെ കൈമാറണമെന്ന് തുര്‍ക്കി യുഎസിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഫത്ഹുല്ലാ ഗുലനെ കൈമാറുന്ന വിഷയത്തില്‍ ആദ്യ ചുവടുവയ്പാണിത്. ഗുലനെ അനുകൂലിക്കുന്ന തുര്‍ക്കിയിലെ സൈനികരാണ് അട്ടിമറിശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സമാന്തര ഭരണകൂടം നിര്‍മിക്കാന്‍ ഗുലന്‍ ശ്രമിക്കുകയാണെന്നുമാണ് തുര്‍ക്കിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. അതേസമയം, ഗുലന്‍ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. തുര്‍ക്കി നീതിന്യായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. ചര്‍ച്ച രണ്ടു ദിവസം നീണ്ടു നില്‍ക്കും. ഏതാനും വര്‍ഷങ്ങളായി തുര്‍ക്കിയില്‍ ഗുലനെതിരേ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. നിയമനടപടികള്‍ക്കായി ഗുലനെ കൈമാറണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടുവരുകയായിരുന്നു.
അട്ടിമറിശ്രമത്തിനു പിന്നാലെ കൂടുതല്‍ കേസുകള്‍ ഗുലനെതിരേ ചുമത്തിയിട്ടുണ്ട്. ഗുലനെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനുള്ള ആദ്യ ചുവടുവയ്പാണിതെന്ന് മുതിര്‍ന്ന തുര്‍ക്കി ഉദ്യോഗസ്ഥന്‍ അല്‍ജസീറയോടു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക