|    Oct 16 Tue, 2018 9:01 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുര്‍മീത് : കൊലക്കേസില്‍ വാദം ഇന്ന്

Published : 16th September 2017 | Posted By: fsq

 

ചണ്ഡീഗഢ്: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിനെതിരായ ഇരട്ടക്കൊലപാതക കേസില്‍ ഇന്നു വാദംകേള്‍ക്കുന്ന സാഹചര്യത്തില്‍ പഞ്ച്കുലയില്‍ ഹരിയാനാ പോലിസും അര്‍ധസൈനിക സംഘവും സുരക്ഷ ശക്തമാക്കി. ബലാല്‍സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റോഹ്തക് ജയിലില്‍ നിന്നു വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണു പ്രത്യേക സിബിഐ കോടതി മുമ്പാകെ ഹാജരാവുക. പത്രപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ഛത്രപതിയെയും മുന്‍ ദേര മാനേജര്‍ രഞ്ജിത്ത് സിങിനെയും കൊലപ്പെടുത്തിയ കേസിലാണ് സിബിഐ കോടതി വാദംകേള്‍ക്കുക. പഞ്ച്കുലയില്‍ ശക്തമായ സുരക്ഷാ സജ്ജീകരണമാണ് ഏര്‍പ്പെടുത്തിയതെന്നു ഹരിയാന ഡിജിപി ബി എസ് സന്ധ്യ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss