|    Oct 17 Tue, 2017 6:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുര്‍മീതും താനും അച്ഛനും മകളും പോലെ : ഹണി പ്രീത്‌

Published : 4th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഗുര്‍മീതും താനും അച്ഛനും മകളും പോലെയാണെന്നും അവിഹിത ബന്ധമുണ്ടെന്ന രീതിയില്‍ പ്രചാരണം നടത്തരുതെന്നും ഹണി പ്രീത്. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്തുവച്ച് ഇന്നലെ രാവിലെ ഇന്ത്യാടുഡേ ചാനലിന് ഹണി പ്രീത് അഭിമുഖം നല്‍കിയിരുന്നു.ദേര സച്ചാ സൗദയുടെ സിര്‍സയിലെ ആശ്രമത്തില്‍ ആരും മാനഭംഗത്തിനിരയായിട്ടില്ല. തനിക്കും ഗുര്‍മീതിനും എതിരായ ആരോപണങ്ങളെല്ലാം കളവാണെന്നും അവര്‍ പറഞ്ഞു. അഭിമുഖം നല്‍കിയതിന് ശേഷം യാത്ര ചെയ്യുന്നതിനിടെയാണ് പ്രത്യേക സിഐഡി സംഘം ഇവരെ അറസ്റ്റ്‌ചെയ്തത്. പഞ്ചുകുല പോലിസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.ഹണി പ്രീതിനെ ഇന്നു പഞ്ചുകുല കോടതിയില്‍ ഹാജരാക്കും. ഗുര്‍മീതിനെ കോടതി കുറ്റക്കാരനെന്നു വിധിച്ചതിനെത്തുടര്‍ന്ന് ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട  സംഘര്‍ഷങ്ങള്‍ക്കു പിന്നിലെല്ലാം ഹണി പ്രീത് ആണെന്നാണ് പോലിസ് കണ്ടെത്തിയിരുന്നത്. ആശ്രമത്തിനെതിരായ പ്രചാരണങ്ങളെല്ലാം കള്ളക്കഥകളാണെന്ന് ഇന്ത്യാ ടുഡേ അഭിമുഖത്തില്‍ ഹണി പ്രീത് പറഞ്ഞു. ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ ആരെയെങ്കിലും കുറ്റക്കാരനെന്നു പറയാന്‍ സാധിക്കുമോ? അച്ഛനും മകളും തമ്മിലുള്ള പരിശുദ്ധമായ ബന്ധത്തെ എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ചോദ്യം ചെയ്യാനാവുക. അച്ഛന് മകളെ സ്പര്‍ശിക്കുന്നതില്‍ എന്താണ് തെറ്റ്? മകള്‍ അച്ഛനെ സ്‌നേഹിക്കില്ലേ? ഒരു മകള്‍ ചെയ്യുന്നതു മാത്രമേ ഞാനും ചെയ്തിട്ടുള്ളൂ. കലാപത്തില്‍ എനിക്കൊരു പങ്കുമില്ലെന്നും അവര്‍ പറഞ്ഞു. ചലച്ചിത്രതാരമാവാനാണോ ഗുര്‍മീതിനെ സമീപിച്ചതെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു ഹണി പ്രീതിന്റെ മറുപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക