|    Oct 18 Thu, 2018 11:30 pm
FLASH NEWS
Home   >  National   >  

ഗുര്‍മീതിന് അമിത ലൈംഗികാസക്തി; ജയിലില്‍ അസ്വസ്ഥന്‍

Published : 11th September 2017 | Posted By: mi.ptk

ചണ്ഡീഗഡ്: ബലാത്സംഗ കേസില്‍ കോടതി 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച ദേരാ സച്ഛാ സൗദ നേതാവ് ഗുര്‍മീത് രാം റഹീം സിങ്  അമിത ലൈംഗികാസക്തിയുള്ളയാളാണെന്ന് ഡോക്ടര്‍മാര്‍. റോത്തകിലെ ജയിലില്‍ വച്ച് ശനിയാഴ്ച ഗുര്‍മീതിനെ പരിശോധിച്ച ശേഷമാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം പറഞ്ഞത്. ജയിലില്‍ ഗുര്‍മീത് അസ്വസ്ഥനാണെന്നും ചികിത്സ ആരംഭിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു. മാനസികാരോഗ്യ വിദഗ്ദന്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ഗുര്‍മീതിനെ പരിശോധിച്ചത്. പരിശോധനയില്‍ ഗുര്‍മീതിന് പ്രത്യേക തരത്തിലുള്ള വിത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന എനര്‍ജി ഡ്രിങ്കുകളും സെക്‌സ് ടോണിക്കുകളും ഗുര്‍മീത് ഉപയോഗിക്കാറുണ്ടെന്ന് ആശ്രമത്തിലെ മുന്‍ അന്തേവാസി വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവക്കുന്ന തരത്തിലാണ് ഡോക്ടര്‍മാരുടെയും വിശദീകരണം.ഗുര്‍മീതിനെ ചികിത്സിക്കുക വെല്ലുവിളിയുയുര്‍ത്തുന്ന കാര്യമാണെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss