|    Oct 23 Mon, 2017 11:00 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുര്‍മീതിന്റെ ശിക്ഷ ജീവപര്യന്തമാക്കണം : ഇരകള്‍

Published : 5th October 2017 | Posted By: fsq

 

ചണ്ഡീഗഡ്: ബലാല്‍സംഗ കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങിന് ശിക്ഷ വര്‍ധിപ്പിച്ച് ജീവപര്യന്തമാക്കണമെന്നാവശ്യപ്പെട്ട് ഇരകളായ രണ്ടു സ്ത്രീകള്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ റിവിഷന്‍ ഹരജി സമര്‍പ്പിച്ചു. ആത്മീയ നേതാവെന്ന നിലയിലുള്ള പദവി ഗുര്‍മീത് ദുരുപയോഗം ചെയ്തതിനാല്‍ അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിക്കണമെന്നാണ് ആവശ്യമെന്ന് ഇരകളുടെ അഭിഭാഷകന്‍ നവകിരണ്‍ സിങ് പറഞ്ഞു. ശിഷ്യകളെ ബലാല്‍സംഗം ചെയ്ത കേസില്‍ ഗുര്‍മീതിന് 20 വര്‍ഷത്തെ തടവിന് പുറമെ രണ്ടു കേസുകളിലായി 30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. റോഹ്്തക് ജില്ലയിലെ സുനാരിയ ജയിലിലാണ് ഗുര്‍മീത് തടവില്‍ കഴിയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക