|    Jul 20 Fri, 2018 8:49 am
FLASH NEWS
Home   >  National   >  

ഗുര്‍മീതിന്റെ വസതിയില്‍ നിന്ന് വനിതാ ഹോസ്റ്റലിലേക്ക് രഹസ്യ തുരങ്കം

Published : 9th September 2017 | Posted By: shadina sdna


സിര്‍സ: മാനഭംഗക്കേസില്‍ 20വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ  ദേരാ സച്ചാ സൗദ ആശ്രമത്തില്‍ നടന്ന പരിശോധനയില്‍ രണ്ട് രഹസ്യ തുരങ്കങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒന്ന് ഗുര്‍മീതിന്റെ വസതിയില്‍ നിന്ന് സന്യാസിനിമാരുടെ വസതിയിലേക്കുള്ളതാണ്. മറ്റൊന്ന് ആശ്രമത്തില്‍ നിന്നാരംഭിച്ച് അഞ്ചു കിലോമീറ്റര്‍ അകലെ റോഡിലേക്ക് തുറക്കുന്നതാണ്. അത്യാവശ്യഘട്ടങ്ങളില്‍ ഗുര്‍മീതിനും അനുയായികള്‍ക്കും രക്ഷപ്പെടാനുള്ളതാണ് ഇതെന്നു കരുതുന്നു. പരിശോധനയില്‍ ആശ്രമത്തിനുള്ളില്‍ അനധികൃത സ്‌ഫോടക വസ്തു നിര്‍മാണ ശാലയും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും 85 പെട്ടി സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായി പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് മെഹ്‌റ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss