|    Jul 21 Sat, 2018 12:03 am
FLASH NEWS
Home   >  National   >  

ഗുര്‍മീതിന്റെ ആശ്രമത്തില്‍ നിന്ന് 600 അസ്ഥികൂടങ്ങള്‍ കണ്ടെത്തി

Published : 20th September 2017 | Posted By: shadina sdna


സിര്‍സ: ഗുര്‍മീത് റാം റഹിമിന്റെ ദേരാ സച്ചാ സൗദയിലെ ആശ്രമത്തില്‍ 600 അസ്ഥികൂടങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. മൃതദേഹങ്ങള്‍ മറവു ചെയ്ത സ്ഥലത്ത് വലിയ മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ആശ്രമത്തില്‍ കൊല്ലപ്പെട്ടവരുടെയോ മാനഭംഗത്തിന് ഇരയായവരുടേതോ ആവാം അസ്ഥികൂടങ്ങള്‍ എന്നാണ് അന്വേഷണത്തിന്റെ വിലയിരുത്തല്‍. ദേരാ ആസ്ഥാനത്ത് നിന്ന് 500 പേരെ കാണാതായിട്ടുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്. അതേസമയം ദേരാ ആസ്ഥാനത്ത് മറവു ചെയ്താല്‍ മോക്ഷ പ്രാപ്തി ലഭിക്കുമെന്ന് ഗുര്‍മീത് പറഞ്ഞിട്ടുള്ളതായി അനുയായികള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ മറവു ചെയ്തവരുടെ അസ്ഥികൂടങ്ങളാണ് ഇതാണെന്നാണ്  ദേരാ അനുയായികള്‍ പറയുന്നത്. നേരത്തെയും ആശ്രമത്തില്‍നിന്നു അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss